ആരതിയെ ഇഷ്ടമാണെന്ന് വീട്ടിൽ പോയി പറഞ്ഞു, വിവാഹം ഫെബ്രുവരിയിൽ ; റോബിൻ !!

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഭാവി വധു ആരതി പൊടിയ്ക്കൊപ്പമുള്ള വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.നടിയും മോഡലും സംരഭകയുമാണ് ആരതി പൊടി. റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മിലുള്ള പ്രണയം മുൻപ് വലിയ ചർച്ചയായിരുന്നു.ബിഗ് ബോസ്സിൽ ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം പെട്ടെന്നൊരു വിവാഹത്തിന് സമ്മതമല്ലെന്നും റോബിനുമായിട്ടുള്ള എല്ലാ ബന്ധവും ഒഴിവാക്കിയതായും ദിൽഷ പറഞ്ഞിരുന്നു.

റോബിൻ ഒരു അഭിമുഖത്തിലൂടെയാണ് ആരതിയെ പരിചയപെട്ടത്.പിന്നീട് സോഷ്യൽ മീഡിയയിലൂടെ റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു. ഒരു ഉദ്ഘാടന വേദിയില്‍ വച്ച് റോബിന്‍ തന്റെയും ആരതിയുടെയും വിവാഹം വൈകാതെ ഉണ്ടാവുമെന്ന് അറിയിച്ചത്. ഇപ്പോള്‍ ഫെബ്രുവരിയില്‍ വിവാഹം നടത്താനാണ് തീരുമാനം എന്ന് റോബിന്‍ പറഞ്ഞു. ഇതിനിടെ വിവാഹത്തെക്കുറിച്ച് ആരതിയുടെ വീട്ടില്‍ പറഞ്ഞതിനെ കുറിച്ച് താരം പറഞ്ഞു.ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്ന ശേഷം സൗന്ദര്യം കൂടിയല്ലോ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് ആരതിക്കാണെന്ന് റോബിന്‍ പറഞ്ഞു.

നമ്മള്‍ സ്‌നേഹിക്കുന്ന നല്ല ഹൃദയം ഉള്ള ഒരാളാണ് എങ്കില്‍ നമ്മുടെ സൗന്ദര്യവും ഓട്ടോമാറ്റിക്കലി കൂടും. ആരതി അധികം സംസാരിക്കാത്ത ആളൊന്നുമല്ല റോബിന്‍ പറഞ്ഞു. ആരതിയെ ഇഷ്ടമാണെന്ന് നേരിട്ട് വീട്ടില്‍ പോയി പറഞ്ഞു, ആരതിയുടെ അച്ഛനോടും അമ്മയോടും പറഞ്ഞു എനിക്ക് പുള്ളിക്കാരിയെ ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്ന്. നല്ല രീതിയില്‍ നോക്കിക്കോളാം എന്നും, ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി എന്നും. അതില്‍ അവര്‍ വീണു, അച്ഛനും അമ്മയ്ക്കും എന്റെ അഭിപ്രായങ്ങളോട് എതിര്‍ അഭിപ്രായം ഇല്ലെന്നും റോബിന്‍ പറഞ്ഞു.

Scroll to Top