വീൽ ചെയറിൽ തന്നെ കാണാൻ വന്ന ആരാധകനെ ചേർത്ത് നിർത്തി ഡോക്ടർ റോബിൻ ; വിഡിയോ !!

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .

റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് കോട്ടയത്ത് ഒരു ഉത്ഘാടനത്തിന് എത്തിയപ്പോൾ ഉള്ള വീഡിയോ ആണ്.

ഹണി റോസും റോബിനും ഒന്നിച്ചെത്തിയ വേദിയിൽ നിരവധി പേരെത്തി.കോട്ടയത്ത് സലൂൺ ഉൽഘാടനത്തിനെത്തിയ താരത്തെ കാണാൻ നിരവധി പേരാണ് തടിച്ച് കൂടിയത്.വീൽചെയറിൽ റോബിനെ കാണാൻ എത്തിയ ആരാധകന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ആരാധകനൊപ്പം സെൽഫി എടുക്കുകയാണ് ചേർത്ത് നിർത്തി വിഡിയോ എടുക്കുകയും ചെയ്യുന്ന റോബിനെ വിഡിയോയിൽ കാണാം.

Scroll to Top