ഇതിപ്പോ റോബിനും ജാസ്മിനും എതിരെ വാദിച്ചവർ ആരായി, വീഡിയോ പങ്കുവെച്ച് ജാസ്മിൻ.

ബിഗ്ബോസ് സീസൺ ഫോറിലെ ആരാധകർ ഒരുപോലെയുള്ള മത്സരാർഥികൾ ആണ് റോബിനും ജാസ്മിനും.ഇരുവരും ഒരു പ്രേത്യേക സാഹചര്യത്തിലാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പോകുന്നത്. ബിഗ്ബോസ് വീട്ടിൽ ഇരുവരും മിക്കപ്പോഴും പല കാരണങ്ങളും വഴക്കും ബഹളുമാണ്. പോകുന്നത് വരെയും അത് തുടർന്നു.ഇവരുടെ ഫാൻസ്‌ ഗ്രൂപ്പുകളും കടുത്ത പോരാണ്. എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവർ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം കണ്ടു മുട്ടിയപ്പോൾ എടുത്ത വിഡിയോയിൽ ഫോട്ടോസുമാണ്.

മാമനോടൊന്നും തോന്നല്ലേ, ഇപ്പോൾ നിങ്ങൾ ആരായി എന്നൊക്ക ക്യാപ്ഷൻ ഇട്ടാണ് ഫോട്ടോസും വിഡിയോയും പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഏതോ ഒരു ഷോയ്ക്ക് വന്നതിന്റെ വിഡിയോയും ജാസ്മിൻ സ്റ്റോറി ആയിട്ട് പങ്കുവെച്ചിട്ടുണ്ട്. ഏതായാലും ഈ വീഡിയോ കണ്ട് എല്ലാവരും അന്താളിച്ച് ഇരിക്കുന്ന അവസ്ഥയാണ്. ആർമി ഗ്രൂപ്പുകളും ഇനി ഒന്നാകും എന്നാണ് ഇപ്പോഴത്തെ ഈ അവസ്ഥയിൽ പറയാൻ ഉള്ളത്.

റോബിന്റെ പുറത്താക്കൽ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചു.ബിഗ് ബോസ് വീട്ടിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയായിരുന്നു ജാസ്മിൻ.മത്സരം വിജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടില്‍ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്.

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീ ഡനത്തിന് ഇ രയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.

VIDEO

Scroll to Top