ഞാൻ ഇതുവരെ മ ദ്യപിക്കുകയോ സി ഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല, ലക്ഷ്യങ്ങളാണ് എന്റെ ല ഹരി : റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു.

റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.കുറച്ച് ദിവസങ്ങൾക്കു മുൻപ് ഒരു ലക്ഷത്തിൽ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡ് ദുബായിൽ നിന്നും കരസ്ഥമാക്കിയിരുന്നു.ആരതിയുമായുള്ള എൻഗേജ്മെന്റ് ഫെബ്രുവരി നിശ്ചയിചിരിക്കുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ റോബിൻ പറഞ്ഞ വാക്കുകൾ ആണ്.മെഡിസിൻ പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനൊപ്പമാണ് ഞാൻ എന്റെ പാഷനെ പിന്തുടർന്നത്.

ഇപ്പോൾ ഈ അവസരം പരമാവധി ഉപയോഗിച്ചാൽ എനിക്കതു പ്രയോജനകരമാണ്. പ്രഫഷനും പാഷനും തുല്യ പ്രാധാന്യമാണു നൽകുന്നത്. ഒരു ഡോക്ടറാണെന്നു പറയാൻ ഏറെ അഭിമാനമുണ്ട്. ഞാൻ വലിയ ടാലന്റഡ് ആയ ഒരു ഡോക്ടറൊന്നുമല്ല. എങ്കിലും ഒരുപാടു പേരുടെ വിഷമഘട്ടങ്ങളിൽ ആശ്വാസം പകരാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ദൈവനിയോഗമാണ്. നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. എല്ലാവരും ടാലന്റഡ‍് ആകണമെന്നില്ല. എന്റെ ടാലന്റ് എന്നത് ഹാർഡ് വർക് ആണ്. എനിക്ക് ഒരു ഗോഡ്ഫാദറില്ലായിരുന്നു. തനിച്ച് ഒരുപാടു കഷ്ടപ്പെട്ട് നേടിയെടുത്തതാണിതെല്ലാം. ലഹ രി ഉപയോഗിക്കുന്ന യുവതലമുറയോട് ഒന്നു മാത്രമേ പറയാനുള്ളൂ. ല ഹരി ഉപയോഗിച്ച് വെറുതെ ജീവിതം ന ശിപ്പിക്കരുത്. ഞാൻ ഇന്നുവരെ സി ഗരറ്റ് വലിക്കുകയോ മ ദ്യപിക്കുകയോ ചെയ്തിട്ടില്ല.

ഇതൊന്നും ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടല്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ജീവിതത്തിലെ ലക്ഷ്യങ്ങളാണ് എന്റെ ല ഹരി.മൂന്നുവർഷം മുൻപാണ് രോഗം കണ്ടെത്തിയത്. തല തുവർത്തുന്ന സമയത്ത് ചെറുതായൊന്നു തട്ടുന്നതു പോലെ തോന്നി. പരിശോധനയിൽ തലയോടിൽ ഒരു ബോൺ ട്യൂ മർ (Osteoma) വളരുന്നുണ്ട് എന്നറിഞ്ഞു. ആ മുഴ സാവധാനം വളരുകയാണ്. ഇടയ്ക്കു കടുത്ത തലവേദനയും മൂഡ് സ്വിങ്സും വരും. എല്ലാ വർഷവും എംആർഐ സ്കാൻ എടുത്ത് ട്യൂ മർ തലച്ചോറിലേക്കു പോകുന്നുണ്ടോ എന്നു പരിശോധിക്കണം. ഈ ട്യൂ മർ വളർന്നു തലച്ചോറിൽ എത്തിയാൽ ചില സങ്കീർണതകൾ വരാം.ഞാൻ തോറ്റു പോകണം എന്ന് ആഗ്രഹിച്ചവരുടെ മുൻപിൽ വാശിയോടെ ജീവിച്ചു കാണിക്കണം എന്നതാണ് ആഗ്രഹം.

Scroll to Top