ജീവിതത്തിലെ നായികയെ വെച്ച് സിനിമ ചെയ്യാനൊരുങ്ങി റോബിൻ ; ആരതി പൊടിയെ നായിക ആക്കി റോബിൻ!!

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.നിരവധി അവാർഡുകളും റോബിൻ ലഭിച്ചു.കഴിഞ്ഞ ദിവസം മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം റോബിന് ലഭിച്ചു.എന്നാൽ റോബിന് അവാർഡ് ലഭിച്ചതിലും സന്തോഷമാണ് ആരാധകർക്ക് കഴിഞ്ഞ ദിവസാം റോബിൻ പറഞ്ഞ വാക്കുകളിൽ നിന്ന് ലഭിച്ചത്.താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അവാർഡ് വേദിയിൽ റോബിൻ.കൂടാതെ ആരതി പൊടി യാകും നായികയെന്നും റോബിൻ പറഞ്ഞു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

‘കുട്ടിക്കാലം മുതലുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കണം ബിഗ് സ്‌ക്രീനിൽ വരണം എന്നൊക്കെയുള്ളത്. അതിന് വേണ്ടി കുറെ ഹാർഡ് വർക്ക് ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് എനിക്ക് സിനിമയിൽ എത്താൻ പറ്റാതെയിരിക്കാം അറിയില്ല. ഒരുപാട് പേർ അതിനു എതിരെ നിൽക്കുന്നുണ്ട്. ഒരുപാട് പേർ പിന്തുണയ്‌ക്കുന്നുണ്ട്‌,”ഇവിടെ ഈ വേദിയിൽ ചെറിയ ഒരു പ്രഖ്യാപനം കൂടി നടത്താമെന്ന് വിചാരിക്കുന്നു. ഒരു രണ്ടു വർഷം കഴിഞ്ഞ് ഒരു സിനിമ പ്രൊഡക്ഷൻ കമ്പനി തുടങ്ങി സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങി.

ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തു. ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രമാണ്. അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ അവതരിപ്പിക്കാമെന്ന് കരുതിയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ്,”ഈ സിനിമയ്ക്ക് ഉള്ളിലും പുറത്തും ഒരുപാട് ചലഞ്ചസ് ഉണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ഞാൻ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുന്നുണ്ട്. ഏകദേശം 800 കിലോമീറ്റർ. ഏകദേശം നാൽപത് ദിവസം കൊണ്ട് 800 മീറ്റർ ഈ സിനിമയ്ക്ക് വേണ്ടി ഓടാമെന്ന് വിചാരിക്കുന്നുണ്ട്. അതിനായി വെയ്റ്റ് കൂട്ടികൊണ്ട് ഇരിക്കുകയാണ്. എന്റെ ആഗ്രഹമാണ് സിനിമ.

എന്നെ സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഉണ്ടാവണം,’ റോബിൻ വേദിയിൽ പറഞ്ഞു.പ്രഖ്യാപനത്തിന് ശേഷം വേദിക്ക് പുറത്ത് യൂട്യൂബ് മാധ്യമങ്ങളെ കണ്ട റോബിൻ ചിത്രത്തിൽ ആരതി പൊടിയാണ് നായികയാവുക എന്നും ‘എന്റെ വീഴ്ചകൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും വെളിപ്പെടുത്തി. വളരെ സിംപിൾ ആയ സിനിമയാണ്. എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് കരുതുന്നതെന്നും റോബിൻ പറഞ്ഞു.

Scroll to Top