എല്ലാം ആരതിയുടെ ഭാഗ്യം, ദുബായിൽ നിന്നും റെക്കോർഡ് നേടിയ ആദ്യ ഇന്ത്യൻ താരമായി റോബിൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ആണ്. വിഡിയോയിൽ തനിക്ക് ലഭിച്ച വലിയ ഒരു നേട്ടത്തെ കുറിച്ചാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഒരു ലക്ഷത്തിൽ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡ് ദുബായിൽ നിന്നും കരസ്ഥമാക്കിയ വിവരമാണ് അറിയിക്കുന്നത്. സർട്ടിഫിക്കറ്റ് വാങ്ങുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.വീഡിയോയ്ക്ക് ഒപ്പം റോബിൻ കുറിച്ചത് ഇങ്ങനെ,ദുബൈയിലെ ഐൻ‌സ്റ്റൈൻ വേൾഡ് റെക്കോർഡ്‌സ് എൽ‌എൽ‌സിയിൽ നിന്ന് അംഗീകാരം നേടുന്നത് എനിക്ക് വളരെ അഭിമാനമാണ്.

എനിക്ക് ലഭിച്ചത് ഏഴ് മാസത്തിനുള്ളിൽ ഒരു ലക്ഷത്തില്‍ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ്.ഈ റെക്കോർഡ് 2023 ജനുവരി 1ന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡിൽ ഇത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എത്ര വീണാലും ഞാൻ എഴുന്നേൽക്കും. പരാജയപ്പെട്ടാലും ഞാൻ വീണ്ടും വീണ്ടും ശ്രമിക്കും. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ആരതിയുമായുള്ള എൻഗേജ്മെന്റ് ഫെബ്രുവരി ആണെന്നുള്ള വിവരം താരം അറിയിച്ചു.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.

റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.നിരവധി അവാർഡുകളും റോബിൻ ലഭിച്ചു.കഴിഞ്ഞ ദിവസം മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം റോബിന് ലഭിച്ചു.എന്നാൽ റോബിന് അവാർഡ് ലഭിച്ചതിലും സന്തോഷമാണ് ആരാധകർക്ക് കഴിഞ്ഞ ദിവസാം റോബിൻ പറഞ്ഞ വാക്കുകളിൽ നിന്ന് ലഭിച്ചത്.താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അവാർഡ് വേദിയിൽ റോബിൻ.കൂടാതെ ആരതി പൊടി യാകും നായികയെന്നും റോബിൻ പറഞ്ഞു.

VIDEO

Scroll to Top