ക്ഷമയുടെ പരിധി വിട്ടു, നിങ്ങൾക്കെതിരായ തെളിവുകളെല്ലാം അധികാരികളിൽ ഏൽപ്പിച്ചിട്ടുണ്ട്, ശാലു പേയാടിനെതിരെ ആരതി പൊടി.

ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയ്ക്കും എതിരെയുള്ള വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ ശാലു പേയാട് മം ആയാണ് പ്രശ്നങ്ങൾ മുഴുവൻ. പരസ്പരം തെളിവുകൾ ഉണ്ടെന്നും പറയുകയും ഇന്റർവ്യുകളിലും മറ്റും ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു ഷാലു പേയാട്.ആ വീഡിയോകൾ എല്ലാം തന്നെ വൈറൽ ആണ്. ഈ സാഹചര്യത്തിൽ ആരതി പൊടി ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. കൊച്ചി പോലീസ് കമ്മീഷ്ണറിൽ ഷാലു പേയാടിനെതിരെ പരാതി നൽകിയിരിക്കുകയാണ് ആരതി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേ സ് കൊടുത്തിരിക്കുന്ന കാര്യം ആരതി അറിയിച്ചിരിക്കുന്നത്.ക്ഷമയുടെ പരിധി വിട്ടു, നിങ്ങൾക്കെതിരായ തെളിവുകളെല്ലാം അധികാരികളിൽ ഏൽപ്പിച്ചിട്ടുണ്ട് എന്നും ശാലു ആരതി പൊടി പറയുന്നു.ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരതി കുറിച്ചത് ഇങ്ങനെ,ഈ വ്യാജ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമപരമായ അവസാനം ഉണ്ടാവുമെന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം.

എന്‍റെ സിനിമയുടെ റിലീസ് കാരണം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുകയായിരുന്നു. അതെന്തായാലും കാര്യങ്ങള്‍ ഇപ്പോള്‍ എന്‍റെ ക്ഷമയുടെ പരിധിക്ക് അപ്പുറത്ത് എത്തിയിരിക്കുകയാണ്. ശാലു പേയാട് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു. ഏത് കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഇത് ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമാണെന്ന് ഞാന്‍ കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നിര്‍മ്മിച്ചെടുത്ത കഥകളിലൂടെ ഒരാളുടെ യശസ്സ് കളങ്കപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ

ചിന്തകളെ തെറ്റായി സ്വാധീനിക്കുന്നതും അനുവദിച്ച് കൊടുക്കാനാവില്ല. നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്‍റെ പക്കലുണ്ട്. അതെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുമുണ്ട്. ഈ പരീക്ഷണ ഘട്ടത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടുമുള്ള എന്‍റെ കടപ്പാട് അറിയിക്കുന്നു.ആരതിയുടെ ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇനി ഇത് ഞങ്ങളുടെ ഊഴമെന്ന് കുറിച്ച് റോബിൻ ഷെയർ ചെയ്തു.

Scroll to Top