അയ്യോ നാണമാകുന്നെ, പെണ്ണുകാണൽ വീഡിയോ പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ആണ്. വിഡിയോയിൽ ആരതിയെ പെണ്ണുകാണാൻ വരുന്ന വീഡിയോ ആണ് ഇത്. പെണ്ണുകാണൽ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ആരതിയെ കാണുന്നതും അന്തം വിട്ട് നിൽക്കുന്ന റോബിനെയും വിഡിയോയിൽ കാണാം. അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പമാണ് ആരതിയുടെ വീട്ടിലേക്ക് വരുന്നത്. ഫെബ്രുവരി കല്യാണം കാണുമെന്ന് റോബിൻ നേരത്തെ പറഞ്ഞിരുന്നു. അതിനുള്ള മുന്നോടി ആയുള്ള പെണ്ണുകാണൽ ആണിത്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.

വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.നിരവധി അവാർഡുകളും റോബിൻ ലഭിച്ചു.കഴിഞ്ഞ ദിവസം മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം റോബിന് ലഭിച്ചു.എന്നാൽ റോബിന് അവാർഡ് ലഭിച്ചതിലും സന്തോഷമാണ് ആരാധകർക്ക് കഴിഞ്ഞ ദിവസാം റോബിൻ പറഞ്ഞ വാക്കുകളിൽ നിന്ന് ലഭിച്ചത്.താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അവാർഡ് വേദിയിൽ റോബിൻ.കൂടാതെ ആരതി പൊടി യാകും നായികയെന്നും റോബിൻ പറഞ്ഞു.

video

Scroll to Top