എന്നെ സ്നേഹിക്കുന്ന നിങ്ങൾ ഈ മത്സരാർത്ഥിയ്ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് റോബിൻ, ആരാണ് ആ മത്സരാർഥി.

ബിഗ്ബോസ് വിന്നർ ആരാണെന്ന് അറിയാൻ ഇനി നാല് ദിവസം കൂടെ മാത്രം. ദിൽഷ, ധന്യ, റിയാസ്, ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. എല്ലാവരും തന്നെ മികച്ച പ്രതികരണം ആണ് കാഴ്ച്ച വെക്കുന്നത്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിക്കുന്ന താരമാണ് ദിൽഷ.മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.അതും മലയാളത്തിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെയാണ് എന്നത് ഏറെ കൗതുകകരമാണ്.

ഡേർ ദി ഫിയർ എന്ന ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്.ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഒരു എയർ ഹോസ്റ്റസ് ആവണമെന്നാണ് ദിൽഷയുടെ ആഗ്രഹം. പഴയ ദിൽഷയിൽ നിന്ന് ആള് ഒരുപാട് മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിൽഷയുടെ ഫോട്ടോസുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നുമുണ്ട്.ബിഗ് ബോസ് വീട്ടിലെ ലാസ്റ്റ് വീക്കിലി ടാസ്കിൽ വിജയി ആയതും ദിൽഷ തന്നെയാണ്.മികച്ച പ്രതികരണം ആണ് താരത്തിന് ഉള്ളത്.നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന താരമാണ് ഡോക്ടർ റോബിൻ വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ബിഗ് ബോസ് ഫൈനൽ കാണാൻ താരം ഇപ്പോൾ മുംബൈയിൽ ആണ് ഉള്ളത്.ദിൽഷ ജയിക്കണം എന്നാണ് ആഗ്രഹം. ദിൽഷ ഫസ്റ്റ് ലേഡി വിന്നർ ആകുന്നത് കാണാൻ ആഗ്രഹമുണ്ട്.പുറത്തിറങ്ങിയ ശേഷം പുള്ളിക്കാരിയുടെ തീരുമാനം നോക്കിയിട്ട് വിവാഹത്തെ കുറിച്ച് മുന്നോട്ട് പോകും. ദിൽഷയുടെ തീരുമാനത്തെ ഞാൻ വാല്യൂ ചെയുന്നു.

ഫ്രണ്ട് ആയിട്ട് ആണെങ്കിൽ അങ്ങനെ ആയിരിക്കും എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് റോബിൻ പോസ്റ്റ്‌ ചെയ്ത സ്റ്റോറി ആണ്. വിഡിയോയിൽ ദിൽഷയ്ക്ക് സപ്പോർട്ടുമായാണ് എത്തുന്നത്.റോബിൻ വീഡിയോയിലൂടെ പറഞ്ഞത് ഇങ്ങനെ,ഞാന്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബി​ഗ് ബോസ് സീസണ്‍ 4ന്‍റെ ഫിനാലെ എത്തിയിരിക്കുകയാണ്. ഇനി ഒന്നു രണ്ട് ദിവസങ്ങള്‍ കൂടി മാത്രേ ഉള്ളൂ. എന്‍റെ പ്രിയ സുഹൃത്തായ ദില്‍ഷയെ എന്നെ സ്നേഹിക്കുന്ന എല്ലാവരും സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ശ്രമിക്കുക. വോട്ടിട്ട് അടിച്ച് പൊളിക്ക്,. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top