ബിഗ്ബോസിലെ ടോം ആൻഡ് ജെറി, ജാസ്മിനുമായുള്ള ആദ്യ വീഡിയോകാൾ പങ്കുവെച്ച് റോബിൻ.

ബിഗ്ബോസ് സീസൺ ഫോറിലെ ആരാധകർ ഒരുപോലെയുള്ള മത്സരാർഥികൾ ആണ് റോബിനും ജാസ്മിനും.ഇരുവരും ഒരു പ്രേത്യേക സാഹചര്യത്തിലാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പോകുന്നത്. ബിഗ്ബോസ് വീട്ടിൽ ഇരുവരും മിക്കപ്പോഴും പല കാരണങ്ങളും വഴക്കും ബഹളുമാണ്. പോകുന്നത് വരെയും അത് തുടർന്നു.ഇവരുടെ ഫാൻസ്‌ ഗ്രൂപ്പുകളും കടുത്ത പോരാണ്.ഇവർ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം കണ്ടു മുട്ടിയപ്പോൾ എടുത്ത വിഡിയോയും ഫോട്ടോസും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിയുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് റോബിൻ പങ്കുവെച്ച വീഡിയോ ആണ്.

ഇവരുടെ വീഡിയോ കാൾ ആണ് പങ്കുവെച്ചിരിക്കുന്നത്.ഞങ്ങളുടെ ആദ്യത്തെ വീഡിയോ കാൾ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.വീഡിയോകാളിലൂടെ മസിൽ കാണിക്കുന്നതും വളരെ നല്ല തമാശകൾ പറഞ്ഞ് ചിരിക്കുന്നതും കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുകളും ആയി എത്തിയത്.റോബിന്റെ പുറത്താക്കൽ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച ഒന്നാണ്.ബിഗ് ബോസ് വീട്ടിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയായിരുന്നു ജാസ്മിൻ.മത്സരം വിജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടില്‍ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്.

ആദ്യമായിട്ടാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്.കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീ ഡനത്തിന് ഇ രയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.


Scroll to Top