റിയാസിനും വിനയ്ക്കും നവീനും റോൺസൺ നൽകിയ വിലകൂടിയ സമ്മാനം കണ്ടോ, റിയാസിനെ ചേർത്ത് പിടിച്ച് റോൺസൺ.

വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങിയ താരമാണ് റോണ്‍സന്‍.ബാലതാരമായി മലയാള സിനിമയില്‍ലും മിനിസ്‌ക്രീനിലും കടന്നുവന്ന നീരജ ആണ് താരത്തിന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത്.2020 ഫെബ്രുവരി 2 നായിരുന്നു ഇവരുടെ വിവാഹം.ഇരു മതത്തില്‍ പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. മലയാളത്തിനു പുറമേ നിരവധി തെലുങ്കു സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ ബിഗ്ബോസിലെ പ്രകടനം കൂടുതൽ ആരാധകരെ നേടിയെടുത്തു. ഷോയിൽ 95 ദിവസം നിന്നതിനു ശേഷമാണ് പുറത്ത് വന്നത്.നവീനും റോൺസണും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. നവീനിന്റെ പുറത്താക്കലിന് ശേഷമാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ നവീനും റിയാസും എത്തിയത്. അതോടെ അവരും അടുത്ത സുഹൃത്തുക്കൾ ആയി. ബിഗ് ബോസ് വീട്ടിൽ പലപ്പോഴും നിലപാടില്ലാത്ത സേഫ് ഗെയിം കളിക്കുന്നു എന്ന് വിമർശനങ്ങൾ വന്നിരുന്നു.

റിയാസും ആയിട്ട് നല്ല അടുത്ത സ്നേഹം ആയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റോൺസൺ പങ്കുവെച്ച വീഡിയോ ആണ്.വിനയ്ക്കും നവീനും റിയാസിനും സമ്മാനങ്ങൾ നൽകുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.തന്റെ പേരിന് ഒപ്പം ഇവരുടെ പേരുകള്‍ ചേര്‍ത്തുവെച്ച ഒരു സ്വര്‍ണ ബ്രേസ്‌ലെറ്റ് ആണ് റോണ്‍സണ്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.

റോണ്‍സണ്‍ വിന്‍സന്റ് തന്നെയാണ് ഈ വീഡിയോയും ഫോട്ടോകളും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയത്. നിലപാടില്ലാത്ത ഞാന്‍ ബിഗ്‌ബോസ്സ് വീടിനുള്ളില്‍ വച്ച് പറഞ്ഞിരുന്നു സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഞാന്‍ വന്നതെന്ന്. ബിഗ് ബോസിന് എന്റെ നന്ദി, നല്ല മനസ്സുള്ള ഈ സുഹൃത്തുക്കളെ എനിക്ക് തന്നതിന്…എന്ന് കുറിച്ചാണ് റോണ്‍സണ്‍ ഓരോരുത്തര്‍ക്കായി ഈ വള അണിഞ്ഞ് നല്‍കുന്നത്.വിഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top