നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി; വിഡിയോ !!!

നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ചെന്നൈയിൽ ഹോട്ടൽ ലീലാ പാലാസിൽ വച്ചായിരുന്നു വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. റുഷ്‌ദയെ കൂടാതെ അലീഷാ എന്ന മകളും റഹ്‌മാനുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.

പ്രേം പ്രകാശ്, മണി രത്നം, സുന്ദര്‍ സി, ഭാനു ചന്ദര്‍, വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, ലിക്രം പ്രഭു, ലാല്‍, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, വിനീത്, നദിയ മൊയ്‍തു, പൂനം ദില്ലന്‍, ശ്വേതാ മേനോന്‍, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാര്‍വ്വതി ജയറാം, മേനക സുരേഷ്, സ്വപ്‍ന, ഭാഗ്യരാജ്, പൂര്‍ണിമ, ജയശ്രീ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിന് എത്തിയിരുന്നു. തൊണ്ണൂറുകളിൽ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിക്കും സുഹാസിനിക്കും ഒപ്പം സ്‌ക്രീനിൽ നിറഞ്ഞു നിന്ന് കഥാപാത്രത്തെ തേടി മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം വരെ തേടിയെത്തി.

Scroll to Top