ചക്കപ്പഴത്തില്‍ ഇനി മുതല്‍ ലളിതാമ്മയില്ല ; യാത്ര ഇവിടെ പൂര്‍ത്തിയാകുന്നുവെന്ന് സബീറ്റ ജോര്‍ജ് !!

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് ഫ്ലവർസ് ചാനലിലെ ചക്കപ്പഴം എന്ന സീരിയൽ. അതിൽ കഥാപാത്രങ്ങൾ മിക്കതും പുതുമുഖങ്ങളാണ്.അവരെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പരിചിതവുമായി. പരമ്പരയിൽ അമ്മ വേഷം അവതരിപ്പിക്കുന്ന സബീറ്റയുടെ അഭിനയവും ശ്രദ്ധേയമാണ്.കോട്ടയം കടനാടാണ് സ്വദേശിയായ സബിറ്റ സ്‌കൂൾ-കോളജ് കാലമെല്ലാം ബോർഡിങ്ങിലും ഹോസ്റ്റലിലും ആയിരുന്നു. പിന്നീട് പഠനശേഷം ചെന്നൈ എയർപോർട്ടിൽ ജോലിനോക്കിയ സമയത്താണ് വിവാഹം നടക്കുന്നത്. പിന്നീടുള്ള 20 വർഷങ്ങൾ സബിറ്റയുടെ ജീവിതം അമേരിക്കയിൽ ആയിരുന്നത് കൊണ്ടുതന്നെ അമേരിക്കൻ സിറ്റിസൺ ആണ് ഇപ്പോൾ സബിറ്റ.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പത്ത് വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മ രിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്. ലളിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സബീറ്റ ജോര്‍ജ് എത്തിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളുമൊക്കെയായി ലളിതയും സജീവമാണ്.കുഞ്ഞുണ്ണിയുടെ ഭാര്യയായ ലളിതാമ്മയെ അവതരിപ്പിക്കുന്നതില്‍ നിന്നും താന്‍ മാറുകയാണെന്നറിയിച്ചെത്തിയിരിക്കുകയാണ് സബീറ്റ ജോര്‍ജ്.

പ്രിയപ്പെട്ട ആശക്ക് പുതിയ ചക്കപ്പഴത്തിലെ പുതിയ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും. സബീറ്റയെ ലളിതാമ്മ ആക്കിയ ഉണ്ണിസാറിനും, ഫ്‌ളവേഴ്‌സ് ചാനലിനും നന്ദി. ലളിതാമ്മയുടെ 2 വര്‍ഷത്തെ യാത്ര ഇവിടെ പൂര്‍ത്തിയാകുന്നു. നിങ്ങള്‍ ഓരോരുത്തരും തന്ന സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. പുതിയ മുഖങ്ങളെ പ്രോത്സാഹിപ്പിക്കുക. പഴയ മുഖങ്ങളെ മറക്കാതിരിക്കുക.നാളെ ഈ ലളിതമാമ്മയെ വലിയ സ്‌ക്രീനിലോ, ഒടിടി പ്ലാറ്റ്‌ഫോമിലോ, ഒരു പരസ്യത്തിലോ ഒക്കെ കാണുമ്പോള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നതിലും അധികമായി സ്‌നേഹവും പ്രോത്സാഹനവും ഒക്കെ തരുക. എങ്ങും പോവില്ല, ഇവിടെത്തന്നെ ഉണ്ടാവും. നിങ്ങളെ ഒക്കെ ചിരിപ്പിച്ചും,ചിന്തിപ്പിച്ചും. ഒത്തിരി സ്‌നേഹത്തോടെ എന്നുമായിരുന്നു സബീറ്റ കുറിച്ചത്.പുതിയ ലളിതാമ്മയ്‌ക്കൊപ്പമുള്ള ചിത്രവും സബീറ്റ പോസ്റ്റ് ചെയ്തിരുന്നു.ഞങ്ങള്‍ക്ക് നിങ്ങളെ മിസാവുമെന്നായിരുന്നു മിക്കവരും പറഞ്ഞത്.നിങ്ങള്‍ മാറിയാല്‍ ഈ ഷോ കാണില്ലെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

Scroll to Top