“ഏതൊരു വിഡ്ഢിയ്ക്കും വിമർശിക്കാൻ കഴിയും”; ഗ്ലാമറസ് ലുക്കിൽ സാധിക !!

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍.മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് ഒക്കെ പങ്കുവെക്കാറുണ്ട്.മിക്കതിനും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏൽക്കാറുണ്ട്.കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്.പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്.ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് സാധിക.

ഗ്ലാമര്‍ ചിത്രങ്ങളിലൂടെ താരം പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ എത്തി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാധിക പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്. ഫ്ളവേഴ്സ് ടീവിയിലെ സൂപ്പര്‍ ഹിറ്റ് ഗെയിം പ്രോഗ്രാം ആയ സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ സാധിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് താരത്തിന്റ പുത്തന്‍ ഫോട്ടോഷൂട്ടാണ്. സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ സാധികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിബിൻ ആർട്ടിസ്റ്റാണ്.

“ഏതൊരു വിഡ്ഢിയ്ക്കും വിമർശിക്കാനും പരാതിപ്പെടാനും അപലപിക്കാനും കഴിയും – മിക്ക വിഡ്ഢികൾക്കും അത് ചെയ്യാം. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്..”, സാധിക ഒരു ഫോട്ടോയോടൊപ്പം കുറിച്ചു. എപ്പോഴും ഓർക്കുക.. കിംവദന്തികൾ വെറുക്കുന്നവർ കൊണ്ടുനടക്കുന്നു, വിഡ്ഢികൾ പ്രചരിപ്പിക്കുന്നു, മണ്ടന്മാർ സ്വീകരിക്കുന്നു..”, സാധിക മറ്റൊരു ചിത്രത്തോടൊപ്പം കുറിച്ചു.
റോസ് ആൻസ് ഡിസൈൻ ചെയ്ത ഔട്ട് ഫിറ്റിൽ തിളങ്ങിയ സാധികയെ മേക്കപ്പ് ചെയ്തത് മുകേഷ് മുരളിയാണ്.

Scroll to Top