ഗ്ലാമറസ് ലുക്കിൽ സാധിക ; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം !!!

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍.മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് ഒക്കെ പങ്കുവെക്കാറുണ്ട്.മിക്കതിനും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏൽക്കാറുണ്ട്.

അതെല്ലാം തന്നെ വേഷത്തെ കുറിച്ചാണ് ഭൂരിഭാഗവും. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടി നൽകുകയും ചെയ്യും. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.ചിത്രത്തിൽ ഗ്ലാമർ ലുക്കിലാണ് താരം.

ബോസ്മീഡിയ പ്രൊഡക്ഷന് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ബോസ് മീഡിയ പ്രൊഡക്ഷന്‍സിന് വേണ്ടി മോഡലായി പ്രേത്യക്ഷപ്പെട്ട സാധികയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അപ്പു ജോഷിയാണ്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top