പാപ്പുവിന് പിറന്നാൾ സദ്യ വാരി കൊടുത്ത് ഗോപിസുന്ദർ, പിറന്നാൾ ഉമ്മകൾ നൽകി അമൃത സുരേഷ്.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.

മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.ഓണത്തോട് അനുബന്ധിച്ച് എടുത്ത ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു,കഴിഞ്ഞ ദിവസം ആയിരുന്നു പാപ്പുവിന്റെ പിറന്നാൾ. ബർത്ത്ഡേ ഇവർ കുടുംബത്തോടൊപ്പം വളരെ ഗംഭീരമായി ആഘോഷിച്ചു. അതിന്റെ ഫോട്ടോയും വിഡിയോയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ വൈറൽ ആകുന്നത് പാപ്പുവിന് പിറന്നാൾ സദ്യ ഗോപി സുന്ദർ വാരി നൽകുകയാണ്.അനിയത്തി അഭിരാമി പങ്കുവെച്ച യൂട്യൂബ് വീഡിയോയിലൂടെയാണ് ഇത് കാണുന്നത്. കേക്ക് മുറിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും എല്ലാം തന്നെ വിഡിയോയിൽ ഉണ്ട്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറൽ ആയി മാറിയത്.

VIDEO

Scroll to Top