പ്രതീക്ഷകൾ പാതിവെച്ചു മടങ്ങിയ ആ നിമിഷത്തിൽ ആണ് ജോജു ചേട്ടൻ എന്നെ കാണാൻ വിളിച്ചത്..’ – സാഗർ സൂര്യ

കഴിഞ്ഞ ദിവസം ബിഗ്ബോസ് സീസൺ ഫൈവിലെ എലിമിനേഷനിൽ നിന്നും പുറത്ത് ആയത് സാഗർ സൂര്യ ആണ്.പതിനൊന്നാം ആഴ്ചയിലെ എവിക്ഷൻ ആണ് ഇപ്പോൾ നടന്നത്.അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. സാഗര്‍ കൂടി പോയതോടെ പന്ത്രണ്ട് മത്സരാർഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. സാഗർ പുറത്തായത് വളരെ അപ്രതീക്ഷിതമായിരുന്നു.ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ കാണാൻ എത്തിയ ആൾകൂട്ടത്തെ കണ്ട് കരയുകയുണ്ടായി.

സാഗർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ,സറീന നല്ലൊരു സുഹൃത്ത് ആണ്.പുറത്ത് വന്നപ്പോൾ ഒരുപാട് കമ്മെന്റുകൾ കണ്ടു,ലവ് സ്റ്റാർട്ടേജി എന്നൊക്കെ പറഞ്ഞ്.അതൊക്കെ ഒരുപാട് വിഷമം ഉണ്ടാക്കി.ഇത്ര പെട്ടെന്ന് പുറത്താകുമെന്ന് കരുതിയില്ല.എന്റെ മാക്സിമം ഞാൻ ചെയ്തു.ജനങ്ങൾക്ക് അതായിരുന്നില്ല വേണ്ടത്.എന്നെക്കൾ കളിക്കാത്ത ആളുകൾ ബിഗ്ബോസ് വീട്ടിൽ ഉണ്ട്.ജുനൈസ് എന്റെ അടുത്ത സുഹൃത്തുക്കൾ ആണ്.അവന് പോലും എന്നെ മനസിലായില്ല.

സാഗറിന്റെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ഇപ്പോഴിതാ സാഗറിനെ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു നടൻ ജോജു ജോർജ്. സാഗറും ജോജുവും നേരിൽ കാണുകയും കെട്ടിപിടിച്ച് നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

“വലിയ പ്രതീക്ഷകളായി മുന്നോട്ടുപോയ വഴികളിൽ പാതി വെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജു ചേട്ടൻ എന്നെ വിളിച്ചതും, കാണണം എന്നുപറഞതും.. ജീവിതത്തിൽ ഒരുപാട് ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജു ചേട്ടൻ സ്വന്തം അനിയനോട് പറയുന്ന പോലെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു..”, സാഗർ ജോജുവിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Scroll to Top