മുത്തച്ഛന്റെ എൺപത്തിയഞ്ചാമത് പിറന്നാൾ ആഘോഷിച്ച് സായി പല്ലവി.

നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു.ഫിദയിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടെയും ശ്രദ്ധിക്കപ്പെട്ടു. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം, ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവാനാണ് സായിയ്ക്ക് ഇഷ്ടം.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.മുത്തച്ഛന്റെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി പ്രിയതാരം സായി പല്ലവി. ആരുടേയും ഹൃദയം കവരുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ സായ് പല്ലവി പങ്കുവച്ചത്. മുത്തച്ഛനും മുത്തശ്ശിയ്ക്കും സഹോദരി പൂജയ്ക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്.നിരവധി പേരാണ് മുത്തച്ഛന് ആശംസകളുമായി എത്തിയത്.നാഗ ചൈതന്യ നായകനായ ലവ് സ്‌റ്റോറി, റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിച്ച വിരാട പര്‍വം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. നാനി നായകനാകുന്ന ശ്യാം സിംഹ റോയ് ആണ് താരത്തിന്റെ ഏറ്റവും പുതിയ പ്രോജക്ട്.

photos

Scroll to Top