വൃദ്ധയായ മേക്കോവറിൽ ഞെട്ടിച്ച് സായി പല്ലവി; വൈറലായി മേക്കോവർ വീഡിയോ !!

നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു.ഫിദയിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടെയും ശ്രദ്ധിക്കപ്പെട്ടു. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം, ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവാനാണ് സായിയ്ക്ക് ഇഷ്ടം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഒരു മേക് ഓവർ വീഡിയോ ആണ് .ശ്യാം സിൻഹ റോയ് എന്ന ചിത്രത്തിലെ സായി പല്ലവിയുടെ മേക്കോവർ രഹസ്യം വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. വൃദ്ധയായ ഗെറ്റപ്പില്‍ എത്തിയ ഈ ലുക്ക് ശ്രദ്ധ നേടിയിരുന്നു.മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ സായ്‌യുടെ രൂപത്തില്‍ മാറ്റം വരുത്തിയത്.തെലുങ്ക് സൂപ്പർ താരം നാനി നായകനായി എത്തുന്ന ശ്യാം സിംഗ റോയിയിൽ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രം നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ് നിർമ്മാണം. ജങ്ക സത്യദേവ് ആണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്യാം സിംഗ റോയ് കാണുവാൻ തീയറ്ററിൽ ബുർഖ ധരിച്ചാണ് സായ് പല്ലവി എത്തിയത്.നാനിയും ചിത്രത്തിൽ രണ്ട് ​ഗെറ്റപ്പിൽ എത്തിയിരുന്നു. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

Scroll to Top