ഇത് വളരെ സ്പെഷ്യൽ ; കുടുംബത്തോടൊപ്പം അടിച്ചുപൊളിച്ച് സായി പല്ലവി!! ഫോട്ടോസ്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തന്റെ ഇടം കണ്ടെത്തിയത്. വ്യക്തിജീവിതത്തിൽ എടുക്കുന്ന നിലപാടുകളിലൂടെ സായ് പല്ലവി ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. തന്റെ അഭിനയ മികവും നൃത്തവും കൊണ്ട് ഒരുപാട് പേരെയാണ് നടി തന്റെ ആരാധകരാക്കി മാറ്റിയത്. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു സായ് പല്ലവി. അൽഫോൺസ് പുത്രൻ സിനിമ ലോകത്തിന് ഒറ്റ ചിത്രത്തിലൂടെ സമ്മാനിച്ച മൂന്ന് നായികമാരിൽ ഒരാളാണ് താരം.

പ്രേമം ആയിരുന്നു സായിയുടെ ആദ്യ സിനിമ.അതിലെ മലർ ടീച്ചറിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ സായി പല്ലവിക്ക് അന്യഭാഷകളിൽ നിന്ന് വരെ അവസരങ്ങൾ വന്നു. പ്രേമത്തിന് മുമ്പ് രണ്ട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നെങ്കിലും അധികം ആരും ശ്രദ്ധിച്ചിട്ട് കൂടിയില്ലായിരുന്നു. കലി, അതിരൻ തുടങ്ങിയ മലയാള സിനിമകളിൽ കൂടി സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലുമാണ് സായി പല്ലവി കൂടുതൽ അഭിനയിച്ചിരിക്കുന്നത്. തമിഴിൽ ഇറങ്ങിയ ഗാർഗിയാണ് സായി പല്ലവിയുടെ അവസാന റിലീസ് ചിത്രം.

സായിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായം നേടിയ സിനിമ കൂടിയായിരുന്നു അത്. സായി പല്ലവി ഏറെ നാളുകൾക്ക് ശേഷം കുടുംബത്തിന് ഒപ്പം യാത്ര പോയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിലും അതുപോലെ ഒരു റിസോർട്ടിലും സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സായിയുടെ അനിയത്തിയും നടിയുമായ പൂജ കണ്ണനും ഒപ്പമുണ്ടായിരുന്നു.

Scroll to Top