25 ആം വിവാഹ വാർഷിക ആഘോഷത്തിൽ മക്കളുടെ മുന്നിൽ വെച്ച് വീണ്ടും വിവാഹം കഴിച്ച് സലീം കുമാറും ഭാര്യയും!!!

മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാർ. നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ രസകരമായ കുറിപ്പുകള്‍ ഇടയ്ക്ക് പങ്കുവയ്ക്കാറുമുണ്ട് നടനും നിര്‍മ്മാതാവും സംവിധായകനുമായ അദ്ദേഹം. ഇപ്പോഴിതാ താരം ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഭാര്യ സുനിതയുമായുള്ള വിവാഹ ചിത്രമാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

“സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത”, എന്നാണ് സലീം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. 1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്.

ഇത്രയും വർഷത്തെ ദാമ്പത്യത്തിനിടയ്ക്ക് തങ്ങൾ തമ്മിൽ വഴക്കിട്ടതായി ഓർക്കുന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ലെന്നും സലിം കുമാർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ തന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ തന്റെ അമ്മ കൗസല്ല്യയും ഭാര്യ സുനിതയുമാണെന്ന് 23-ാം വിവാഹവാർഷിക ദിനത്തിൽ സലിം കുമാർ കുറിച്ചിരുന്നു.

നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ച് കുറിപ്പിന് താഴെ രംഗത്തെത്തിയിരിക്കുന്നത്. പ്രിയ സഹോദരനും ചേച്ചിക്കും വിവാഹ വാര്‍ഷിക ആശംസകളെന്നാണ് സംവിധായകനും നടനുമായ നാദിര്‍ഷയുടെ കമന്‍റ്. കൂടാതെ നടന്മാരായ ഷാജു ശ്രീധര്‍, മിഥുൻ രമേഷ് തുടങ്ങിയവരും സംവിധായകരായ സലിം അഹമ്മദ്, അജയ് വാസുദേവ് എന്നിവരും രാഷ്ട്രീയ പ്രവർത്തകരായ ഷാഫി പറമ്പിൽ, വിടി ബൽറാം, കെ സുധാകരൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരുമൊക്കെ സലിംകുമാറിനും സുനിതയ്ക്കും വിവാഹ വാർഷിക ആശംസകളുമായി എത്തിയിട്ടുണ്ട്.

Scroll to Top