സൽമാന്റെ ഒഴിവിനായി കടകളുടെ ഉത്ഘാടനങ്ങൾ നീട്ടിവെക്കുന്നു, ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ആരുമില്ല.

ചിത്രത്തിൽ കാണുന്നതാണ് സൽമാൻ; പാലക്കാട് ചേർപ്പളശ്ശേരിക്കടുത്തുള്ള കുറ്റിക്കോൽ സ്വദേശി. മാനസിക വൈകല്യമുള്ള ചെറുപ്പക്കാരനാണ് സൽമാൻ, ജന്മനായുള്ള വൈകല്യം മൂലം സാധാരണ മനുഷ്യരെപ്പോലെ ഇടപെഴകാൻ സൽമാന് കഴിഞ്ഞിരുന്നില്ല. സൽമാന്റെ ജീവിതത്തെ വീടിന്റെ നാല് മതിൽ ചുറ്റുകൾക്കിടയിൽ തളച്ചിടുവാൻ കുറ്റിക്കോലുകാരായ ഒരു പറ്റം യുവാക്കൾ അനുവദിച്ചില്ല. അവർ സൽമാനെ ഒപ്പം ചേർത്തു. സന്തോഷം പകർന്നു നൽകി, പരിശീലനങ്ങൾ നൽകി, ജനങ്ങളിലേക്ക് ഇറക്കി വിട്ടു.

അങ്ങനെ എല്ലാ പ്രതിബന്ധങ്ങൾക്കും മാ സലാമ പറഞ്ഞ് സൽമാൻ എന്ന മാനസിക വൈകല്യമുള്ള യുവാവ് നാട്ടിലെ ഏറ്റവും തിരക്കുള്ള വ്യക്തിത്വമായി. ചെറിയ ജ്യൂസ്‌ സ്റ്റാളുകൾ മുതൽ വലിയ സ്വർണ്ണക്കടകൾ വരെ ഉദ്ഘാടനം ചെയ്യുവാൻ സൽമാന്റെ ഒഴിവിനായി പലരും കാത്തിരുന്നു. മലബാറിലെ ഒട്ട് മിക്ക ഫുട്ബോൾ മത്സരങ്ങളും സൽമാന്റെ ഒഴിവിനനുസരിച്ച് ക്രമീകരിക്കുവാൻ തുടങ്ങി. ഗൾഫ് നാടുകളിൽ പ്രവാസികൾ സൽമാൻ കുറ്റിക്കോലിനെ അവരുടെ ആഘോഷങ്ങളിൽ പ്രധാന അതിഥിയായി ക്ഷണിക്കാൻ തുടങ്ങി.

എന്തിനേറെപ്പറയണം സൽമാന്റെ ആരാധനാവൃന്ദം കണ്ട് ഇന്ത്യൻ ഫുട്ബോളിന്റെ അതികായകൻ സാക്ഷാൽ ഐ. എം. വിജയൻ പോലും ഞെട്ടിത്തരിച്ചു പോയി. നെറ്റിയിൽ സ്നേഹോഷ്മളമായ ചുംബനം നൽകിയാണ് വിജയൻ സൽമാനെ ചേർത്തു വെച്ചത്. സൽമാന്റെ പ്രിയ സുഹൃത്തുക്കൾ ഈ സമൂഹത്തിന് പകർന്നു നൽകുന്നത് വൈകല്യമുള്ള മനുഷ്യർക്ക് സഹജീവികൾ നിശ്ചയമായും നൽകേണ്ട ആശ്രയത്തിന്റെയും, കരുതലിന്റെയും പൊൻ കിരണങ്ങളാണ്. Proud of you gentlemen.Nasha Pathanapuram

Scroll to Top