ക്വീനിലെ “ജിമ്മൻ” ഇനി ബോബി ചെമ്മണ്ണൂരിന്റെ മരുമകൻ !! ആര്‍ഭാടമില്ലാതെ മാതൃകയായ വിവാഹം !!!

അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വിവാഹമായിരുന്നു പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂറിന്റെ മകളുടെ വിവാഹം. സ്വർണ്ണ വ്യപരമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ്. കൂടാതെ ഇദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമാണ്. നടനും സംവിധായകനുമായ സാം സിബിൻ ആണ് ബോബി ചെമ്മണ്ണൂറിന്റെ മകളെ വിവാഹം കഴിച്ചത്.

ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിൽ ‘ജിമ്മൻ’ എന്ന് വിളിപ്പേരുള്ള ശങ്കറിനെ അവതരിപ്പിച്ചത് സാം ആയിരുന്നു. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓർമ്മയിൽ ഒരു ശിശിരം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ ചിത്രങ്ങളിൽ സാം സിബിന്‍ അഭിനയിച്ചിട്ടുണ്ട്. ബോബിയുടെയും സ്മിതയുടെയും ഏകമകൾ ആണ് അന്ന ബോബി .

ഇത്രയും കോടീശ്വരന്‍ ആയിട്ടും തീര്‍ത്തും ലളിതമായി വിവാഹം നടത്തി മാതൃകയായതിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയ ബോബിക്ക് നല്‍കുന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അധികമാരും അറിഞ്ഞിരുന്നില്ല.

Scroll to Top