രോഗം കൊണ്ട് എത്ര ബുദ്ധിമുട്ടിയാലും സിനിമയോടുള്ള ഇഷ്ടം മാറില്ല, വേദിയിൽ വികാരഭരിതയായി സാമന്ത.

തെന്നിന്ത്യൻ താരം സാമന്ത തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുകയായിരുന്നു. ആ തിരക്കുകൾക്കിടെ ഇടവേളയ്ക്ക് ശേഷമാണ് ശാകുന്തളം ട്രെയിലര്‍ ലോഞ്ചിനായി എത്തിയത്.വേദിയിൽ ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഷര്‍ ഷൂട്ടിങ് ഓര്‍മകൾ പങ്കുവയ്ക്കുന്നതിനിടെയിൽ വികാരഭരിതയായി.താരത്തിന്റെ കണ്ണുകൾ നിറഞ്ഞു.ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും സിനിമയോടുള്ള സ്നേഹം മാറില്ല. അത്രമാത്രം ഞാന്‍ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നും സാമന്ത പറഞ്ഞു.ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

സമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും ഫെയിം ദേവ് മോഹനാണ് ദുഷ്യന്തനാകുന്നത്.താരം തനിക്കു പിടിപെട്ട പുതിയ രോഗവിവരം വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. പേശികളെ ദുർബലമാക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ ‘മയോസൈറ്റിസ്’ തന്നിൽ കണ്ടെത്തിയതായി താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്.”യശോദ ട്രെയ്‌ലറിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്‌നേഹമാണ് ജീവിതത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ശക്തി നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു.

അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാൽ ബേധമാകാൻ ഞാൻ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. എപ്പോഴും കരുത്ത് കാട്ടണമെന്നത് ആവശ്യമില്ലെന്ന് ഞാൻ പതിയെ മനസിലാക്കുന്നു. ഈ ബലഹീനതയെ അംഗീകരിച്ച് മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ അടുത്ത് തന്നെ രോഗമുക്തയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടേഴ്‌സ്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായി. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചാലും എങ്ങനെയോ അതും തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും’-സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

video

Scroll to Top