ശരീരത്തിന്റെ ഭംഗി പോകുമ്പോഴും മനസിന്റെ ഭംഗി പോകാതിരിക്കാൻ നോക്കുക, പോസിറ്റീവ് ആയി ഇരിക്കുന്നതാണ് ഇഷ്ടം : സമീറ റെഡ്ഢി.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് സമീറ റെഡ്ഡി.2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീറ ആദ്യമായി അഭിനയിച്ചത്.താരം ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് മുസാഫിർ എന്ന ചിത്രത്തിലാണ്. തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുങ്കിൽ സമീറക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.വിവാഹ ശേഷം സിനിമയിൽ സജീവമല്ലയിരുന്നു. എന്നാൽ കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടാ കളിയാക്കലുകളെയും കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു. ആ സമയത്തെല്ലാം സ്ത്രീകളില്‍ നിന്നുപോലും പരിഹാസ വാക്കുകള്‍ കേട്ടിരുന്നുവെന്ന് സമീറ പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചു എന്നും നടി വെളിപ്പെടുത്തി.പ്രസവാനന്തരത്തെ തുടർന്ന് ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ തുറന്ന് കാട്ടാൻ മടിക്കാറില്ല. പലരും മേക്ക്ഓവറിനെ കുറിച്ചും എല്ലാം സംസാരിക്കാറുണ്ട്. എന്നാൽ അതൊന്നും താരം കണക്കിൽ എടുക്കാറില്ല.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

എന്തു കൊണ്ടാണ് നരച്ച തലമുടി കളര്‍ ചെയ്യാത്തതെന്ന അച്ഛന്റെ ചോദ്യം ആരാധകരുമായി പങ്കുവച്ചുകൊണ്ടാണ് കുറിപ്പിൽ എത്തുന്നത്.പോസ്റ്റിൽ മേക്ക്അപ്പ് ചെയ്യാത്ത ചിത്രങ്ങളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.ശരീരത്തിന്റെ ഭംഗി പോകുമ്പോഴും മനസിന്റെ ഭംഗി പോകാതിരിക്കാൻ നോക്കുക, പോസിറ്റീവ് ആയി ഇരിക്കുന്നതാണ് ഇഷ്ടം എന്നും സമീറ പറയുന്നു.കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,മുടി കറുപ്പിക്കാതെ നടക്കുന്ന എന്നെക്കണ്ട് എന്തേ ഇങ്ങനെ തുടരുന്നതെന്ന് അച്ഛന്‍ ചോദിച്ചു. ഈ ലുക്കില്‍ ആളുകള്‍ എങ്ങനെയാകും എന്നെ വിലയിരുത്തുക എന്ന ആശങ്കയില്‍ നിന്നുമായിരുന്നു ആ ചോദ്യം. ആളുകള്‍ അങ്ങനെ വിലയിരുത്തിയാലോ വിചാരിച്ചാലോ എന്താണ് കുഴപ്പമെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അതിനര്‍ത്ഥം, എനിക്ക് പ്രായമായെന്നോ, ഭംഗിയില്ലെന്നോ ആകര്‍ഷണീയത ഇല്ലെന്നോ ആണോ? അത്തരം കാര്യങ്ങളെക്കുറിച്ചോര്‍ത്ത് മുമ്പത്തേതു പോലെ ആകുലപ്പെടാന്‍ ഇല്ലെന്ന് ഞാന്‍ അച്ഛനോടു പറഞ്ഞു.മുമ്പ് രണ്ടാഴ്ച കൂടുമ്പോഴും മുടി കളര്‍ ചെയ്യുമായിരുന്നു, അപ്പോള്‍ ആര്‍ക്കും ആ വെളുത്ത മുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനല്ല, എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യാറുള്ളൂ. അച്ഛന്‍ ചോദിച്ചു, എന്തിന് ഞാന്‍ തന്നെ അത്തരമൊരു സംവാദത്തിന് തുടക്കമിടണമെന്ന്? എന്തുകൊണ്ട് എനിക്കായിക്കൂടാ എന്ന മറുചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്.

എനിക്കറിയാം, ഞാനൊറ്റയ്ക്കല്ല എന്ന്. ഈ മാറ്റം സംഭവിക്കണമെങ്കില്‍, അതിനു സ്വകാര്യത നേടണമെങ്കില്‍ പഴയ ചിന്താരീതികള്‍ തകര്‍ക്കപ്പെടണം. അച്ഛന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ എനിക്ക് മനസിലാകും. ഓരോ ദിവസവും നാം പുതിയ കാര്യങ്ങള്‍ പഠിക്കുകയും മുന്നോട്ടു പോവുകയും ചെയ്യും. ചെറിയ മാറ്റങ്ങളില്‍പ്പോലും സമാധാനം കണ്ടെത്തും. ജീവിതത്തില്‍ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക.പ്രായമേറുന്തോറും ശരീരത്തിന് മാറ്റം സംഭവിക്കും. ചെറുപ്പമായിരിക്കുമ്പോഴുള്ള രൂപഭംഗി പ്രായമാകുമ്പോള്‍ ഉണ്ടാകണമെന്നില്ല. അങ്ങനെ സ്വയം താരതമ്യം ചെയ്തുകൊണ്ടിരിക്കുന്നത് ആരോഗ്യകരമല്ല. നിങ്ങളുടെ ശരീരത്തിനും ആത്മാവിനും വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം പഴയതില്‍ കുടുങ്ങാതിരിക്കുകയാണ്. എപ്പോഴും മുന്നോട്ട് പോവുക . തിരിഞ്ഞു നോക്കരുത്. ശരീരത്തിന്റെ ഭംഗി പോകുമ്പോഴും മനസ്സിന്റെ ഭംഗി സൂക്ഷിക്കുക. പോസിറ്റീവ് ആയിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. എനിക്ക് വളരെയധികം പിന്തുണ നല്‍കിയ എന്റെ ശരീരത്തിന് നന്ദി.നിരവധി പേരാണ് താരത്തിന്റെ വാക്കുകൾക്ക് പിന്തുണയുമായി എത്തിയത്.

Scroll to Top