സ്റ്റൈലിഷ് ലുക്കിൽ സംവൃത സുനിൽ; കൂടുതൽ സുന്ദരിയായെന്ന് ആരാധകർ !!ഫോട്ടോസ്

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്. മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്.

ഇളയ കുഞ്ഞിൻറെ പിറന്നാളാഘോഷത്തിൻ്റെ ചിത്രങ്ങളും താരം അടുത്തിടെ പങ്കുവച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളുമായി എത്താറുണ്ട് താരം. അതെല്ലാം തന്നെ പ്രേക്ഷകരർ ഏറ്റെടുക്കാറുമുണ്ട്.ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ.താരം നാട്ടിൽ വന്നപ്പോൾ സുഹൃത്തുക്കൾ ആയ ഇന്ദ്രജിത്തിനെയും പൂർണിമയെയും കണ്ട സന്തോഷം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ താരം’പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിൽ ബോട്ടിന്റെ സ്റ്റീയറിങ് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്.അമേരിക്കയിലെ നോർത്ത് കരോളിനയിലെ ആഷേവില്ലേയിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

Scroll to Top