ജയസൂര്യയെ കണ്ടുമുട്ടി സംവൃത സുനിൽ, ഒരുമിച്ച് വീണ്ടും കണ്ടതിൽ സന്തോഷമെന്ന് ആരാധകർ.

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക്

അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്.സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളുമായി എത്താറുണ്ട് താരം.ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ.അതിനിടയിൽ താരത്തിന്റെ പുതിയ ഫോട്ടോസും വൈറൽ ആയിരുന്നു. പേസ്റ്റൽ പിങ്ക് കളർ അനാർക്കലിയിൽ സുന്ദരിയായാണ് താരം ഉള്ളത്. ഒരുപാട് നാളുകൾക്കു ശേഷം സംവൃതയുടെ മേക്ക് ഓവർ ഫോട്ടോസ് കണ്ടത്.

സുഹൃത്തുക്കൾ ആയ ഇന്ദ്രജിത്തിനെയും പൂർണിമയെയും കണ്ട സന്തോഷം താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .ജയസൂര്യയെ കണ്ടപ്പോൾ എടുത്ത ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തത്.ഇവർ വളരെ അടുത്ത സുഹൃത്തുക്കൾ ആണ്.ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിൽ ആണ് താരം. ഇനിയും ഇതുപോലെ സ്‌ക്രീനിൽ കാണാൻ പറ്റുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Scroll to Top