ഒരു നല്ല സുഹൃത്തിന് എല്ലാ കഥകളും അറിയാം, ഐ ലവ് യു സം, സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിലേക്ക് വന്നിട്ടില്ല. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. യോഗ ചെയ്യുന്നതും ഡാൻസ് ചെയുന്നതുമെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ബർത്ത്ഡേയ്ക്ക് മഞ്ജു വാര്യർ, ഗീതു മോഹൻദാസ് എന്നിവർ ആശംസകൾ അറിയിച്ചതാണ്. ഇവരുടെ കൂട്ടുകെട്ട് എല്ലാവർക്കും അറിയാവുന്നതാണ്. മഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സംയുക്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിപ്പ് ഇട്ടത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ,‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ.ഗീതു മോഹൻദാസ് സെൽഫിയ്‌ക്കൊപ്പം കുറിച്ചത് ഇങ്ങനെ,എന്റെ ഡാർലിങ് വർമയ്ക്ക് പിറന്നാൾ ആശംസകൾ. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. അതുപോലെ തന്നെ പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദിയും സംയുക്ത പറയുന്നു.

Scroll to Top