സംയുക്ത സിനിമയിലേക്ക് മടങ്ങി വരില്ലേ? ; ശ്രദ്ധ നേടി ബിജു മേനോൻ പറഞ്ഞ മറുപടി : വിഡിയോ

മലയാള സിനിമയിൽ പ്രേക്ഷകർ ഏറെ ഇഷ്‌ടപ്പെടുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും.നിരവധി സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ചതിലൂടെയുണ്ടായ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന സംയുക്ത സോഷ്യല്‍ മീഡിയയില്‍ തന്റെ യോഗാ ചിത്രങ്ങളുമായി എത്താറുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയില്‍ ആദ്യമായി ഒന്നിച്ച ഇരുവരും മഴ, മധുരനൊമ്ബരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ ജോഡിയായി.

മേഘമല്‍ഹാറില്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുമ്ബോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് ബിജു മേനോന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.വർഷങ്ങളുടെ ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ കോമ്പിനേഷനിൽ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ഇപ്പോൾ ചിത്രത്തിൻറെ പ്രമോഷൻ ഇടയിൽ ബിജുമേനോൻ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെക്കുറിച്ചും ചോദിക്കുകയുണ്ടായി. ഈ ചോദ്യത്തിന് ബിജു മേനോനും മഞ്ജുവും നല്‍കിയ മറുപടിയുംശ്രദ്ധേയമായിരുന്നു.

ഈ ചോദ്യം താൻ പ്രതീക്ഷിച്ചു എന്നു പറഞ്ഞതാണ് താരം ഉത്തരം നൽകി തുടങ്ങിയത്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മൾക്ക് ഒരുപാട് കുടുംബകാര്യങ്ങൾ ഉണ്ടല്ലോ.ഞങ്ങളുടെ മകൻറെ കാര്യങ്ങൾ നോക്കണം. രണ്ടുപേരും കൂടി ജോലി ചെയ്താൽ അവൻറെ കാര്യങ്ങൾ ആര് നോക്കും. കുടുംബം ആര് നോക്കും. ഞങ്ങൾക്ക് അങ്ങനെയെ ചെയ്യാൻ പറ്റുകയുള്ളൂ. അവൾക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാം.പക്ഷെ രണ്ടും കൂടി നോക്കണ്ടേ. സിനിമയിലേക്ക് ഇല്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്. അതിനെക്കുറിച്ച് തനിക്ക് നേരിട്ട് അറിയാം. മഞ്ജുവാര്യർ പ്രതികരിച്ചത് ഇങ്ങനെ. സംയുക്തയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജുവാര്യർ. ഇരുവരും തമ്മിലുള്ള കൂട്ട് മലയാളികൾക്ക് അറിയുന്നതാണ്.

Scroll to Top