ചേച്ചി ഇരക്കൊപ്പമോ അതോ വേ ട്ടക്കാ രനൊപ്പമോ…? മറുപടി നൽകി സാന്ദ്ര തോമസ്

നടിയെ ആ ക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്കും സംഭവ വികാസങ്ങള്‍ക്കും പിന്നാലെ പ്രതികരണവുമായി ആ ക്രമണത്തിനിരയായ നടി എത്തിയിരുന്നു .തുടർന്ന് നടിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. സാന്ദ്ര തോമസും പിന്തുണ നൽകി ആ പോസ്റ്റ് ഷെയർ ചെയ്തിരുന്നു . എന്നാൽ 4 ദിവസം മുൻപ് താൻ വനിതയിൽ വന്ന ദിലീപിൻറെ കുടുംബ ചിത്രം പങ്കു വെച്ച് കൊണ്ട് ഇട്ട പോസ്റ്റ് ചൂണ്ടി കാണിച്ചു നിരവധി പേർ വി മർശിച്ചു .

അതിനുള്ള മറുപടി ആയി താരം പറയുന്നത് ഇങ്ങനെ : ചേച്ചി ഇരക്കൊപ്പമോ അതോ വേ ട്ടക്കാ രനൊപ്പമോ…?ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ്ഈ പോസ്റ്റിടുന്നത് .ഈയൊരു ചോദ്യംതന്നെ അ പ്രസക്തമാണ് . തീർച്ചയായും ഇ രക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ളഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു . ആരെയെങ്കിലും വെള്ളപൂശാനോന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്‌ . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും…?ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വ ളച്ചൊടിച്ചാണ് വന്നത് .ബാക്കിയുള്ളവർ അത് പിന്തുടർന്നു തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക്‌ കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു .എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻഇരയ്‌ക്കൊപ്പം തന്നെയാണ് .

Scroll to Top