സ്വർഗ്ഗത്തിലെ രാഞ്ജി, വൈറലായി സാനിയയുടെ പുത്തൻ ഫോട്ടോസ്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്. വെള്ള ഗൗണിൽ ഒരു റിങ്ങിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.സ്വർഗ്ഗത്തിലെ രാഞ്ജി, എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ജിക്സൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുനായി എത്തിയത്.

Scroll to Top