എന്താ സ്റ്റൈൽ, എന്താ ലുക്ക്; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാനിയ !! ഹോട്ടെന്ന് ആരാധകർ

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്.

അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോഷോട്ട് ചിതങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇന്നർ വെയറും മിനി ടി-ഷർട്ടും ധരിച്ച് ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.എഫ്.ഡബ്ല്യൂ.ഡി ലൈഫ് മാഗസിന്റെ കവർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.ജിൻസൺ എബ്രഹാം ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.കൊച്ചിയിലെ സെന്റർ മാളിലെ സിനിപോളിസ് തിയേറ്ററിന് ഉള്ളിൽ വച്ചാണ് സാനിയയുടെ ഫോട്ടോ ഷൂട്ട് എടുത്തിരിക്കുന്നത്.വ്യത്യസ്തമായ ഹെയർ സ്റ്റൈലിൽ ഹോട്ട് ലുക്കിലാണ് താരം.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top