ബിക്കിനി ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ ; മനം മയക്കും ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !!

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല.

ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഇതിന് മുമ്പും സാനിയയുടെ ബിക്കിനി ഷൂട്ട് വൈറലായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി താരം പോസ്റ്റ് ചെയ്യുന്ന ഷൂട്ട് സീരിസിന്റെ ബാക്കിയാണ് ഇത്. കിഷോർ രാധാകൃഷ്ണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സ്മിജി കെ.ടിയുടെ സ്റ്റൈലിംഗും ഉണ്ണി പി.എസിന്റെ മേക്കപ്പുമാണ് താരത്തിനെ കിടിലം ലുക്കിൽ എത്തിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ബി.ടി.എസ് വീഡിയോയും സാനിയ പങ്കുവച്ചിട്ടുണ്ട്.

Scroll to Top