‘എഡിറ്റിംഗ് സിംഹ’ങ്ങളുടെ കൈയ്യിലകപ്പെട്ട് സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട്!!!

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.

പുത്തന്‍ ഫോട്ടോഷൂട്ടിലെ ചിത്രം എഡിറ്റിംഗ് സിംഹങ്ങളുടെ കയ്യില്‍ എത്തിയതോടെ ചിത്രങ്ങള്‍ വേറെ ലെവലായിരിക്കുകയാണ്. സാനിയയുടെ പോസിങ്ങിനനുസിരിച്ചാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഭവം എന്തായാലും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എഡിറ്റിംഗിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ഇതാദ്യമാണെന്നാണ് ട്രോളുകളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്.

Scroll to Top