മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് അവാർഡുകൾ സ്വന്തമാക്കി. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിചിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.ഇരുവർക്കും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഉയിർ ഉലകം എന്നാണ് കുട്ടികൾക്ക് നൽകിയ പേര്.എന്നാൽ ഇതിനെതിരെയും നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. ഇത് നിയമപരമായി അല്ല എന്നൊക്കെ ആയിരുന്നു. എന്നാൽ അതിൽ തന്റെ ഭാഗത്തെ ശരിയും നീതിയും നയൻതാര തുറന്ന് കാണിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തന്റെ ഫോട്ടോസും വിശേഷങ്ങളും പോസ്റ്റ് ചെയ്യറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് നയൻതാര പങ്കുവെച്ച ഫോട്ടോ ആണ്.ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഉയിരിനും ഉലകത്തിനും ഒപ്പം എടുത്ത ചിത്രങ്ങൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാന്റയുടെ വേഷം അണിഞ്ഞാണ് കുട്ടികൾ ഉള്ളത്.എന്റെയും വിക്കിയുടെയും ഉയിരിന്റെയും ഉലകത്തിന്റെയും പേരിൽ നല്ല ക്രിസ്മസ് ആശംസിക്കുന്നു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.
