നിർധന കുടുംബത്തിന് പെട്ടി വണ്ടിയും സാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തി ; കൈകൂപ്പി അമ്മ

നടനും ഗായകനും ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ്‍ പണ്ഡിറ്റ്2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.ധാരാളം വി മർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി.സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ് പ്രശസ്തനായി.

അതുപോലെ തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപെടുന്ന വ്യകതിയാണ് ഇദ്ദേഹം. തന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ സഹായങ്ങൾ ചെയ്യാറുണ്ട്.ഇപ്പോൾ ജീവിതം പ്ര തിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക് ആദ്യ ഘട്ടമായി വിൽപ്പനയ്ക്ക് ഉള്ള സാധനങ്ങളും വാങ്ങി നൽകിയിരിക്കുകയാണ് അദ്ദേഹം. പത്തനംതിട്ട ജില്ലായിലെ ആറന്മുള ഏലന്തൂരിലെ ലക്ഷം വീട് കോളനിയിലാണ് സന്തോഷ് സഹായവുമായി എത്തിയത്.സന്തോഷിന്റെ ഫേസ്ബുക്ക്’കുറിപ്പ്:

Dear facebook family,ചില കുഞ്ഞു ചാരിറ്റിയുമായി എന്റെ പത്തനംതിട്ട ജില്ലാ പര്യടനം തുടരുന്നു . ആറന്മുളക്ക് അടുത്ത Elanthur ലക്ഷം വീട് കോളനിയിൽ കോട്ടക്കൽ വീട്ടിൽ താമസിക്കുന്ന നിരാലംബയായ ഒരു സ്ത്രീക്ക് ഉപജീവന മാർഗത്തിനായി പെട്ടി വണ്ടിയും , വില്പനക്കായുള്ള കുറച്ചു സാധനങ്ങളും നൽകുന്ന വീഡിയോ . (നന്ദി മഞ്ജു വിനോദ് ജി , സജു ജി , ഫിലേന്ദ്രൻ ജി , മുകുന്ദൻ ജി, ഇന്ദിര ജി , ഗിരിജ ജി , വൈഷ്ണവി ജി , Archa ji, മനോജ് ജി , കണ്ണൻ ജി, അരുൺ ബേബി ജി, പ്രവീൺ പ്രവി ജി, )

Scroll to Top