ഏറെ പരിഹസിക്കപ്പെട്ട സിനിമാ താരമാണ് സന്തോഷ് പണ്ഡിറ്റ്. നിലവാരമില്ലാത്ത സിനിമകള്‍ എടുത്തതിന്റെ പേരില്‍ സിനിമാ പ്രേമികള്‍ സന്തോഷ് പണ്ഡിറ്റിനെ കടിച്ചു കീറി. എന്നാല്‍ തന്റെ നിലപാടിലും രീതികളിലും സന്തോഷ് പണ്ഡിറ്റ് ഉറച്ചു നിന്നു.

ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ 2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി.

സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ് പ്രശസ്തനായി. ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയ പാട്ടുകളുടെ വീഡിയോകൾ, സിനിമ ഇറങ്ങുന്നതിനു മാസങ്ങൾക്കു മുൻപ് തന്നെ യുട്യൂബിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുകയും, ആ സമയത്തു് തന്നെ അവയുടെ നിലവാരമില്ലായ്മ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഗൂഗിളിന്റെ 2011 നവംബറിലെ കണക്കുപ്രകാരം സന്തോഷ് പണ്ഡിറ്റ് പത്താമതായുള്ള ജനപ്രിയ സെർച്ച് വാക്കാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഉയർന്ന കലാമൂല്യങ്ങൾ ഉണ്ടെന്നവകാശപ്പെടുന്ന മുഖ്യധാരാ സിനിമകളെ വിമർശനാത്മകമായി വീക്ഷിക്കാനും, അത്തരത്തിലുള്ള നിരവധി വായനയ്ക്കും, ചർച്ചകൾക്കും സന്തോഷ് പണ്ഡിറ്റിന്റെ സിനിമ വഴി മരുന്നിട്ടു.

ചാനൽ പരിപാടികളിൽ ഒക്കെ തനിക്കെതിരെ വന്ന എല്ലാ കളിയക്കളുകൾക്കും ഒറ്റക്ക് മറുപടി കൊടുക്കുന്നതോടെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ഒരുപാട് പേരുടെ പിന്തുണ ലഭിച്ചു. പണ്ഡിറ്റിനെ പിന്തുണയ്ക്കാൻ നടൻ അജു വർഗ്ഗീസ് മുന്നോട്ട് വന്നിരുന്നു.

മമ്മുക്കയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ പീസിൽ പണ്ഡിറ്റ് അഭിനയിക്കുന്നുണ്ട്. ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താൻ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. നൂറു കോടി ക്ലബിൽ ഇടം നേടിയ ‌പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക. കൊളേജ് പ്യൂൺ ആയാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.

എന്റേതല്ലാത്ത ചിത്രങ്ങളിലും സജീവമാകാൻ താൽപര്യമുണ്ട്. തമിഴിലും ഹിന്ദിയിലും ഓരോ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. സോണിയ അഗർവാളും ബീന കപൂറുമാണ് ഈ ചിത്രങ്ങളിലെയൊക്കെ നായികമാർ. മലയാള സിനിമാലോകത്തെ ബുദ്ധിജീവികള്‍ എന്ന് അവകാശപ്പെട്ടു നടക്കുന്നവരെ തനി മണ്ടന്മാര്‍ ആക്കുകയാണ് കക്ഷി .

സിനിമയിലെ വൈവിധ്യം പോലെ തന്നെ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുന്നതിലും വൈവിധ്യം പുലർത്തുന്ന വ്യക്തിയാണ് സന്തോഷ്പണ്ഡിറ്റ്. സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ എപ്പോഴും ശ്രമിക്കാറുണ്ട് താരം. കഴിഞ്ഞ തവണത്തെ ഓണം സന്തോഷ്പണ്ഡിറ്റ് ആഘോഷിച്ചത് അട്ടപ്പാടിയിലെ ആദിവാസി ഊരിലാണ്. അവിടെയുള്ളവർക്ക് വേണ്ട അരിയും സാധനങ്ങളും പുത്തൻവസ്ത്രങ്ങളുമായാണ് പണ്ഡിറ്റ് എത്തിയത്.

Santhosh Pandit celebrating onam with tribes in Attapaadi

Santhosh Pandit celebrating onam with tribes in Attapaadi

Santhosh Pandit celebrating onam with tribes in Attapaadi

Santhosh Pandit celebrating onam with tribes in Attapaadi

Santhosh Pandit celebrating onam with tribes in Attapaadi

Santhosh Pandit images

Santhosh Pandit images

Santhosh Pandit images
Santhosh Pandit images

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management