ഒന്നായിട്ട് 100 ദിവസം; പാരിസിൽ ആഘോഷമാക്കി നിക്കി ഗൽറാണി !! ഫോട്ടോസ്

മലയാളം, തമിഴ്, കന്നഡ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിക്കി ഗൽറാണി.1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മൂന്ന് മാസം മുമ്പായിരുന്നു തെന്നിന്ത്യൻ നടൻ ആദി പിനിഷെട്ടിയുമായുള്ള വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. നിക്കി ഭർത്താവ് ആദിക്കൊപ്പം നടത്തിയ യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

പാരിസിലാണ് താരം ഹണിമൂൺ ആഘോഷിക്കുന്നത്.വിവാഹത്തിന്റെ 100 ദിവസം ആഘോഷിക്കുകയാണ് താരം.ഇൗഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഇരുവരും നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ലൈകും കമന്റും ചെയ്യുന്നത്.മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. ‘ഈറം’ എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി.

Scroll to Top