‘ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന ഫീനിക്സ് പക്ഷിയെ പോലെ; ഹോട്ട് ലുക്കിൽ നടി സനുഷ !!

മലയാള സിനിമ രംഗത്തേക്ക് ബാലതാരമായി കടന്നു വന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി സനുഷ സന്തോഷ്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി.കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി.ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ സനുഷ.മരതകം എന്ന മലയാള സിനിമയിൽ അഭിനയിച്ച് ഷൂട്ടിംഗ് പൂർത്തിയായിട്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചുവപ്പ് സിൽക്ക് ഗൗണിൽ സനുഷയുടെ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ഹോട്ട് ലുക്കിലാണ് സനുഷയെ ചിത്രങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top