തന്റെ ഫോട്ടോയ്ക്ക് മോശം കമന്റ് ചെയ്‌തആൾക്ക് കിടിലൻ മറുപടി നൽകി സനുഷ !!!

അഭിനയജീവിതത്തിലേക്ക് ബാലതാരമായി എത്തിയ നടിയാണ് സനുഷ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത ഉണ്ണിയാർച്ച, സ്വപ്‍നം, ഓർമ തുടങ്ങിയ പരമ്പരയിലൂടെയാണ് സനുഷ സിനിമയിലേക്ക് ചുവടുവച്ചത്.ഇപ്പോൾ മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം സജീവമാണ്. തമിഴിൽ നായികാ വേഷത്തിൽ തിളങ്ങിയ സനുഷ മിസ്റ്റർ മരുമകനിലാണ് മലയാളത്തിൽ നായികാ വേഷത്തിലേക്ക് എത്തിയത്.2016 ൽ പുറത്തിറങ്ങിയ ഒരു മുറയിൽ വന്ത് പാർത്തയാ എന്ന ചിത്രത്തിലാണ് സനുഷ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.കഴിഞ്ഞ രണ്ട് വർഷമായി നടി സിനിമയിൽ സജീവമല്ല.


സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്നെ പരിഹസിക്കാന്‍ ശ്രമിച്ചയാള്‍ക്ക് മറുപടി നല്‍കി കൈയ്യടി നേടുകയാണ് സനുഷ . തന്റെ ചിത്രത്തിന് പരിഹാസ കമന്റുമായി എത്തിയാള്‍ക്കാണ് താരം ചുട്ടമറുപടി നല്‍കിയത്. അടുത്തിടെ താരം പങ്കു വച്ച ഗ്ലാമര്‍ ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.നിറയെ കമന്റുകളും ഈ ഫോട്ടോക്ക് താഴെ വന്നിരുന്നു. അതിലെ മോശമായ ഒരു കമെന്റും അതിനു സനുഷ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.


ഷാ ഷാ എന്ന് പേരുള്ള ഒരു അക്കൗണ്ടില്‍ നിന്നുമാണ് മോശം കമന്റ് ലഭിച്ചത്. ‘നിങ്ങളില്‍ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് കണ്ടു. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, പൊതുവേ മിക്ക ആക്ടര്‍മാര്‍ക്കും ഇപ്പോള്‍ അഭിനയിക്കാന്‍ ചാന്‍സുകള്‍ കുറവാണ് , അപ്പോള്‍ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കുറച്ചു മോഡേല്‍ ആയി അഭിനയിക്കാന്‍ അവര്‍ക്ക് പ്രശ്‌നമല്ല ,ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഒത്തിരി ചിലവുകളാണ്, സിനിമാ ഇല്ലാതെ വന്നാല്‍ എങ്ങനെ ഈ ചിലവുകള്‍ വഹിച്ചു മുന്നോട്ടു പോകും, സിനിമയില്‍ ഇവര്‍ തുണി കുറച്ച് മേഡോല്‍ ആയി അഭിനയിച്ചില്ലെങ്കില്‍ , ഇതിനെക്കാള്‍ മോഡലായി തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരു നടി വരും ,അപ്പോള്‍ ഇവര്‍ക്ക് തനിക്ക് ലഭിക്കുന്ന ചാന്‍സുകള്‍ നഷ്ടപ്പെടും’ സിനിമാ എന്ന പ്രസ’ത്ഥാനം കോടികള്‍ ചിലവിട്ട് നിര്‍മ്മിക്കുന്ന ഒരു മേഘലയാണ്, ഇവിടെ സാമ്പത്തിക ലാഭത്തിന് കുറച്ചുക്കെ അഭിനയിക്കുന്നവര്‍ വീട്ടു വീഴുച്ചകള്‍ ചെയ്യേണ്ടി വരും, വീട്ടു വീഴ്ചകള്‍ തെറ്റായി കരുതുന്നവര്‍ ‘ താല്‍പര്യമില്ലാത്തെവര്‍ ഈ മേഘലയിലേക്ക് കടന്നു വരാന്‍ പാടില്ല’, എന്നാല്‍ ഇതിന് ഉടനടി മറുപടിയുമായി സനുഷ എത്തി.

‘Sha Sha ആദ്യം സ്വന്തം ഫോട്ടോയും ശെരിക്കും ഉള്ള പേരും കാണിക്കുന്ന സ്വന്തം account വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ കുറ്റം മാത്രം കണ്ട് പിടിക്കാന്‍, അത് പറഞ്ഞു 4 likes കൂടുതല്‍ വാങ്ങിച്ച ചേട്ടന്മാര്‍ മാന്യന്മാര്‍ ആവുന്നത്. കേട്ടോ സിനിമയെ കുറിച്ച് ഒരുപാട്, എന്തിനു ഇന്ന് അതില്‍ വര്‍ഷങ്ങള്‍ ആയി വര്‍ക്ക് ചെയുന്നവരേക്കാള്‍ അറിയുന്ന fake account ചേട്ടാ.’ ഇതായിരുന്നു സനുഷയുടെ മറുപടി. ഇതിന് പിന്നാലെ ഒരുപാട് പേര്‍ നടിക്ക് പിന്തുണയുമായി എത്തുന്നുണ്ട്.

Scroll to Top