സാരിയിൽ കിടിലൻ ഡാൻസുമായി സനുഷ ; വൈറൽ വിഡിയോ

ബാലതാരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് സനുഷ സന്തോഷ്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി.കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി. ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.

ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സനുഷ സിനിമയിൽ സജീവമല്ല. തന്റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ താരം വളരെ സജീവമാണ്. ഇപ്പോഴിതാ മനോരമ ആരോഗ്യം മാസികക്ക് വേണ്ടി സനുഷ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് വൈറൽ ആകുന്നത്. ശ്യാം ബാബുവാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

ഈയിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പുത്തന്‍ മേക്ക് ഓവറില്‍ എത്തിയ ചിത്രങ്ങളാണ് സനുഷ പങ്കു വച്ചത്. ഗ്ലാമര്‍ ഔട്ട്ഫിറ്റിലാണ് സനുഷ ഫോട്ടോ ഷൂട്ടില്‍ എത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കു നേരെ ഒരുപാട് വി മര്‍ശനങ്ങളും ഉണ്ടായി. സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് സനുഷ മറുപടിയും നല്‍കിയിരുന്നു.

Scroll to Top