എന്റെകൂടെ ഡേറ്റിങ്ങിന് വരാൻ താല്പര്യമുണ്ടോ , വിജയ് ദേവരുകൊണ്ടയോട് സനുഷ.

അർജുൻ റെഡ്‌ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഒട്ടാകെ പിടിച്ച്പറ്റിയ നടനാണ് വിജയ് ദേവരുകൊണ്ട.ഈ പേര് വിളിക്കുന്നതിലും ആരാധകർക്ക് ഏറെ ഇഷ്ടം അർജുൻ റെഡ്‌ഡി എന്ന് തന്നെയാണ്.തെലുങ്ക് നായകനായ വിജയ് മലയാള സിനിമയിലേക്കും എത്തുകയാണ്.ഡിയർ കോമ്രേഡ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്.തെലുങ്ക് ചിത്രത്തിന്റെ മൊഴിമാറ്റ ചിത്രമാണ് ഡിയർ കോമ്രേഡ്‌സ്.ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായാണ് വിജയ് ദേവരുകൊണ്ട് കേരളത്തിലേക്ക് എത്തുന്നത്.

താരത്തിന്റെ വരവിൽ ആരാധകരെല്ലാം ഏറെ ആകാംഷയിലായിരുന്നു.വിജയ്‌ക്കൊപ്പം രശ്മികയും പ്രൊമോഷനായി എത്തിയിരുന്നു.വിജയ് ദേവരകൊണ്ടയെ കാണുവാനും ഒപ്പം ഫോട്ടോയെടുക്കാനും നിരവധി ആരാധകരാണ് എയർപോർട്ടിൽ എത്തിച്ചേർന്നത്. പ്രമോഷൻ ഷൂട്ട് വേളയിൽ സനുഷ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ അദ്ദേഹത്തെ കാണുവാൻ എത്തി. അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സനുഷ അദ്ദേഹത്തോട് ചോദിക്കുന്നത് ഒന്ന് മാത്രമാണ്.തന്നോടൊപ്പം ഡേറ്റിങ്ങിനു താല്പര്യമുണ്ടോ എന്നതായിരുന്നു ആ ചോദ്യം.തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത് ചിത്രത്തിന്റെ മലയാളം തമിഴ് പതിപ്പുകൾ ഒരേ സമയം ആയിരിക്കും റിലീസ് ചെയുക.

FACEBOOK POST