“സീമ ശരണ്യക്ക് ആരായിരുന്നു….? സീമയോടൊപ്പം ദൈവം ചേർത്തുവെച്ച പേരായിരുന്നോ ശരണ്യ” ; കിഷോർ സത്യ !!!

കഴിഞ്ഞ ദിവസമായിരുന്നു ക്യാന്സറിനോട് പോരാടി നടി ശരണ്യ വിടപറഞ്ഞത്. ഇപ്പോഴിതാ ശരണ്യയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് നടൻ കിഷോർ സത്യ. കൂടെ അഭിനയിച്ച ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഓർമ്മകൾ പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്ന്റെ പൂർണരൂപം :


വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി…..മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി ഏഷ്യാനെറ്റിൽ വന്ന “മന്ത്രക്കോടി”ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളർച്ച തുടങ്ങിയത്…പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയ്യാറായില്ല….
രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടനാ ആത്മയുടെ പ്രസിഡന്റ്‌ ശ്രീ. കെ ബി. ഗണേഷ് കുമാറും സഹ പ്രവർത്തകരും ശരണ്യക്ക് കൂട്ടായി നിന്നു.എന്നാൽ ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു. സീമ ശരണ്യക്ക് ആരായിരുന്നു….?


ചേച്ചിയോ… അമ്മയോ… അതോ ദൈവമോ….!സീമയോടൊപ്പം ദൈവം ചേർത്തുവെച്ച പേരായിരുന്നോ ശരണ്യ…..സീമയുടെ കൂടെ ശരണ്യക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അർത്ഥമായും….അസുഖത്തെ തോൽപിച്ച ഇടവേളകളിൽ വീണ്ടും അവൾ ക്യാമറയ്ക്കു മുൻപിൽ എത്തി.
പത്തു വർഷങ്ങൾക്കു ശേഷം “കറുത്ത മുത്തിൽ” എന്നോടൊപ്പംഅവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാർഡിന്റെ ജോഡിയായി.ശരണ്യയുടെ വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്.നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല….
എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും…..

Scroll to Top