സാരിയിൽ സിമ്പിൾ ലുക്കിൽ തിളങ്ങി മീര ജാസ്മിൻ ; കമന്റുമായി ആരാധകർ !! ഫോട്ടോസ്

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ.യുഎയിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്.2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലെ’ ഒരു ലൊക്കേഷൻ ചിത്രതിലൂടെയാണ് തിരിച്ചു എത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസുകൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. കുടുംബവിശേഷങ്ങളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും മീര ജാസ്മിൻ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.ഇപ്പോഴിതാ സാരിയിൽ സുന്ദരിയായുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം.ഗോൾഡൻ കളർ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരം. അതീവ സുന്ദരിയായിട്ടുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്. അരുൺ വൈഗയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.സാരിയിൽ എന്തൊരു അഴകാണ് മീരയെ കാണാൻ എന്നാണ് കമന്റുകൾ.

Scroll to Top