കേരള നിയമസഭയിലെ എം ൽ എ ജോലികഴിഞ്ഞ് വീട്ടിൽ വരുന്ന ചിത്രമാണ് സോഷ്യൽ മീഡയയിൽ വൈറലാകുന്നത്.

കല്പറ്റക്കാരുടെ എം ൽ എ സി കെ ശശിധരൻ അന്നും ഇന്നുമെല്ലാം ലളിത ജീവിതം നയിക്കുന്നയാളാണ്.നിയമസഭയിൽ അംഗമായെന്നും പറഞ്ഞ് അതിന്റെ പവറോ തലക്കനമോ ഒന്നും തന്നെ ഇദ്ദേഹം കാണിക്കാറില്ല.എന്നും ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഇഷ്ടം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജോലി കഴിഞ്ഞ് അരിയും വാങ്ങിപ്പോകുന്ന സി കെ ശശീന്ദ്രന്റേതാണ് തിരഞ്ഞെടുപ്പ് കാലത്തും ശശീന്ദ്രന്റെ ലളിത ജീവിതം ചർച്ചയായിരുന്നു. എംഎൽഎയായ ശേഷവും കൽപ്പറ്റക്കാരുടെ ശശീന്ദ്രന് മാറ്റമില്ലെന്ന കുറിപ്പുകളോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കപ്പെടുന്നത്.

മാധ്യമപ്രവർത്തകനായ ഷെഫീക് താമരശ്ശേരിയാണ് ചിത്രങ്ങൾ പകർത്തിയത്.എല്ലാവരും വളരെ നല്ല അഭിപ്രായമാണ് ജനപ്രതിനിധിയെ കുറിച്ച് പറയുന്നത്.തികച്ചും സാധാരണക്കാരന്റെ ജീവിതമാണ് ഇദ്ദേഹത്തിന്റേത്.ഓട്ടോയിലും ബസിലുമാണ് യാത്ര ചെയുന്നത്.നേരത്തെ തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം സത്യപ്രതിജ്ഞ ചെയ്യാനായി വയനാട്ടിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറിയാണ് ശശീന്ദ്രൻ തിരുവനന്തപുരത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top