വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ആണ്…….

ഒരു Airport ൽ വെച്ചാണ് സംഭവം
കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തിട്ടും indian ടീമിന് വേണ്ടി സാഫ് games ൽ gold മെഡൽ നേടി കൊടുത്തിട്ടും ഒരാൾ പോലും തന്നെ തിരിച്ചറിയുന്നില്ലല്ലോ എല്ലാവരും തന്നെ അവഗണിക്കുകയാണല്ലോ എന്ന ദുഃഖത്തിൽ ഇരിക്കുകയാണ് Vp സത്യൻ.അദ്ദേഹത്തിന്റെ ഭാര്യ അനിതയും കൂടെയുണ്ട്…

രണ്ട് പെൺകുട്ടികൾ വന്ന് Autograph എന്ന് പറഞ്ഞപ്പോൾ സത്യന്റെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വന്നു.അനിതക്കും ഒരുപാട് സന്തോഷമായി…
പക്ഷെ സത്യൻ പോക്കറ്റിൽ നിന്ന് പേന എടുത്തപ്പോഴേക്കും ആ പെൺകുട്ടികൾ അത് തട്ടിപ്പറിച്ച് കൊണ്ട് അകത്തെ ക്യാബിനിലേക്ക് ഓടി.അത് കണ്ടപ്പോൾ സത്യനും ഭാര്യയും അമ്പരന്നു.
അകത്തേക്ക് പോയ പെൺകുട്ടികൾ ഉടൻ തന്നെ തിരിച്ച് വന്ന് പേന കൊടുത്തു എന്നിട്ട് പറഞ്ഞു “അകത്ത് vip launch ൽ രവി ശാസ്ത്രി ഉണ്ട് അദ്ദേഹത്തിന്റെ Autograph വാങ്ങിക്കാനാണ് ഞങ്ങൾ പേന വാങ്ങിയത്”

സത്യൻ തകർന്ന് പോയ നിമിഷമായിരുന്നു അത്…ഭാര്യ അനിത വിഷമം മാറാൻ വേണ്ടി സത്യനെ ചായ കുടിക്കാൻ ക്ഷണിച്ചു..ചായ കുടിക്കാൻ തുടങ്ങിയപ്പോഴാണ് അനിത ആ കാഴ്ച്ച കണ്ട് ഞെട്ടിയത്..അപ്പുറത്തെ ടേബിളിൽ ഒരാൾ ഇരിക്കുന്നു.അനിത പറഞ്ഞു “സത്യേട്ടാ ഒന്ന് പരിചയപ്പെടുത്തി തരൂ”
സത്യൻ പറഞ്ഞു “അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്.ഞാൻ ഇല്ല”
അയാളെ പരിചയപ്പെടാൻ പോയി അയാൾ തന്നെ തിരിച്ചറിയാതെ നാണം കെടുത്തി കളയുമോ എന്ന ഭയം കാരണം സത്യൻ അനിതയുടെ കയ്യും പിടിച്ച് അയാളെ നോക്കാതെ മുന്നോട്ട് നടന്നു…

പക്ഷെ ടേബിളിൽ ഇരുന്നിരുന്ന ആ മനുഷ്യൻ ഉറക്കെ വിളിച്ചു..
“മിസ്റ്റർ സത്യൻ” .
സത്യൻ നിന്നു, തിരിച്ച് വന്നു, പുഞ്ചിരിച്ചു…

അയാൾ ചോദിച്ചു..
“നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ”

സത്യൻ മറുപടി പറഞ്ഞു ” കണ്ടു മമ്മൂക്ക. മമ്മൂക്കയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ശല്യപ്പെടുത്താതിരുന്നത്.”

ചിരിച്ച് കൊണ്ട് മമ്മൂട്ടി അവിടെ കൂടി നിന്ന എല്ലാവർക്കും സത്യനെ കുറിച്ച് പറഞ്ഞ് കൊടുത്തു…

സങ്കടത്തോടെ സത്യൻ മമ്മൂട്ടിയോട് പറഞ്ഞു “ഫുട്ബോൾ ഒന്നും ആർക്കും വേണ്ട മമ്മൂക്ക.ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാൻ പോലും ആരും ഇല്ല”

സത്യനെ ചേർത്ത് നിർത്തിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു..
“തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്…ജയിച്ചവര്
ചരിത്രത്തിന്റെ ഭാഗമായിട്ട് മാറി നിന്നിട്ടേ ഉള്ളൂ….വരും…ഇന്ത്യൻ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ..”

മമ്മൂട്ടിയുടെ flight announce ചെയ്യുന്ന ശബ്ദം എയർപോർട്ടിൽ മുഴങ്ങി.
സത്യനോട് യാത്ര പറഞ്ഞ് മമ്മൂട്ടി പോവാൻ ഒരുങ്ങി.അപ്പോൾ സത്യന്റെ ഭാര്യ അനിതക്കൊരു ആഗ്രഹം മമ്മൂട്ടിയുടെ ഒരു Autograph വേണമെന്ന്..
സന്തോഷത്തോടു കൂടി മമ്മൂട്ടി Autogrph ഒപ്പിട്ട് കൊടുത്തു…

ഇന്നും സത്യന്റെ ഭാര്യ ആ Autograph പൊന്നു പോലെ സൂക്ഷിക്കുന്നു കാരണം ആ Autograph ലെ വാചകം ആണ്…

“ക്യാപ്റ്റന്റെ സ്വന്തം അനിതക്ക് മമ്മൂക്കയുടെ ആശംസകൾ…”

സത്യൻ എന്ന പേരിനേക്കാളും സത്യൻ സ്നേഹിച്ചത് ക്യാപ്റ്റൻ എന്ന പേരിനെയായിരുന്നു.

സിനിമയിലായാലും സമൂഹത്തിലെ മറ്റേതു മേഖലയിലായാലും കഴിവുള്ളവരെ തിരിച്ചറിയുന്നതിലും അംഗീകരിക്കുന്നതിലും മമ്മൂട്ടിയോളം താൽപര്യമെടുക്കുന്ന മറ്റൊരു നടനുമില്ല!!!

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management