ഇന്റര്‍നെറ്റ് കണക്ഷന്‍ തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്നു രണ്ട് താമസിച്ചിരുന്നു യമനി പൗരന്മാർക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന മൂന്ന് മലയാളികള്‍ക്ക് മോചനം ലഭിച്ചു .സാമുഹ്യപ്രവര്‍ത്തകനും ചാരിറ്റിഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡണ്ട് അയൂബ് കരൂപടന്ന, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവർ ആണ് മോചനത്തിന് വഴി ഒരുക്കിയത്.

മാസവാടക ഷെയര്‍ ചെയ്യുന്നതിനായി തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന യെമന്‍ പൗരമാര്‍ക്കും കണക്ഷന്‍ ഷെയർ ചെയ്തതാണ് വിനയായത്.തിരുവനന്തപുരം സ്വദേശി റഷീദ് ഫെബിന്റെ ഐ.ഡി യില്‍ ആയിരുന്നു കണക്ഷന്‍.രണ്ടു മാസം മുൻപ് യമനികള്‍ തൊട്ടടുത്ത റൂമില്‍ താമസത്തിന് വരുകയും മലയാളികള്‍ ജോലിചെയ്യുന്ന ബൂഫിയയില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ പരിചയപെടുകയും അവര്‍ക്കും നെറ്റ് കണക്ഷന്‍ വേണമെന്നു പറഞ്ഞ പ്രകാരം കൊടുക്കുകയായിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ 15 ല്‍പരം സുരക്ഷാസേന എ.കെ 47 ആയുധങ്ങളുമായി മലയാളികളുടെ റൂമിലേക്ക് ഇടിച്ചു കയറുകയും ഉറങ്ങി കിടന്നിരുന്ന റഷീദ് ഫെബിന്‍, മൊയ്തീന്‍കുട്ടി, ഫിറോസ് എന്നിവരെ അറ്റസ്റ്റ് ചെയ്യുകയും കാലിലും കൈയിലും ചങ്ങല ഇടുകയും മുഖം മൂടി ധരിപ്പിക്കുകയും താമസ സ്ഥലം മുഴവന്‍ പരിശോധിക്കുകയും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് പോലും അവർ പറഞ്ഞില്ല എന്നാല്‍ ചോദ്യം ചെയ്യലിനിടെയാണ് അടുത്ത് താമസിച്ചിരുന്ന യമനികള്‍ റിയാദില്‍ സ്‌ഫോടനം നടത്താന്‍ വന്ന തീവ്രവാദികളുടെ കണ്ണികളാണ് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇവരുടെ ഫേസ് ബുക്ക് ,വാട്ട്‌സ്അപ്പ് മറ്റുകാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല. ഇരുപത്തിമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇവരെ വിട്ടയച്ചത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സ്വന്തം ആവശ്യത്തിന് എടുക്കുന്ന കണക്ഷന്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നത് സൗദിയിലെ നിയമ അനുസരിച്ച് കുറ്റകരമാണ്. നിയമ വശങ്ങളെ കുറിച്ചുള്ള അറിവില്ലായ്‌മ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management