അച്ഛന്റെ ഇടത്കാൽ മു റിച്ചു മാറ്റി, ക്രിസ്മസ് ദിനത്തിൽ അച്ഛന്റെ അരികിൽ ഇരുന്ന് പാട്ട് പാടി സയനോരയും കുടുംബവും.

മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണിഗായികയാണ് സയനോര ഫിലിപ്പ്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്.

2009 മേയ് 18-നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് സെന എന്നു പേരായ ഒരു മകളുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം കൂട്ടുകാരികൾക്കൊപ്പം കളിച്ച ഡാൻസിന് വിമർ ശകർ ഏറെയായിരുന്നു. വസ്ത്രത്തെ ചൊല്ലിയായിരുന്നു ആക്ര മണ ങ്ങൾ. എന്നാൽ അതിനെല്ലാം തന്നെ തക്കതായ മറുപടി താരം അപ്പോൾ തന്നെ കൊടുത്തിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത പുതിയ വീഡിയോ ആണ്.

കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് താരത്തിന്റെ അച്ഛന്റെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു.ഈ സങ്കടകരമായ കാര്യം അറിയിക്കുകയാണ്. കൂടാതെ ക്രിസ്മസ് ദിനത്തിൽ അച്ഛനൊപ്പം ഇരുന്ന് പാട്ട് പാടുകയാണ് താരവും കുടുംബവും. എപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് താരം. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

video


Scroll to Top