മദർ തെരേസ പുരസ്കാരം നടി സീമ ജി. നായർക്ക് !!!

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള േകരള ആർട്ട്സ് ലവേഴ്സ് അസ്സോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം നടി സീമ ജി. നായർക്ക്. ശരണ്യക്ക് വേണ്ടി സീമ ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ ഏറെയാണ്. അതെല്ലാം തന്നെ സീമയെ വ്യത്യസ്തമാക്കി. ശരണ്യ ശശിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ത്യാഗനിർഭരമായ പ്രവർത്തനമായിരുന്നു സീമയുടെത്.

ദുരിതമനുഭവിക്കുന്ന മറ്റു പലർക്കും സഹായസഹ്തവുമായി സീമ ഒപ്പം നിൽക്കുന്നു. ഇതൊക്കെയാണ് സീമയെ പുരസ്കാരത്തിന് അർഹയാക്കുന്നത്.2021ൽ സെപ്റ്റംബർ 21 ചൊവ്വാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർ‍ഡ്. ഇ സന്തോഷ വർത്തയെകുറിച്ച് സീമ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ :

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷന്റെ (കല) പ്രഥമ മദർ തെരേസ പുരസ്‌കാരത്തിനു അർഹയായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.. സെപ്റ്റംബർ 21 ചൊവ്വാഴ്ച ഉച്ചക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് ഖാനിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങും.. ഇതുവരെയുള്ള എന്റെ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി സ്നേഹം തുടർന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു, സ്നേഹത്തോടെ സീമ ജി നായർ – സീമ കുറിച്ചു.

Scroll to Top