സെൽഫി ട്രെയ്ലർ ലോഞ്ചിൽ ലിസ്റ്റിൻ സ്റ്റീഫനെ കരൺ ജോഹറിനോട് പുകഴ്ത്തി സംസാരിച്ച് പ്രിഥ്വിരാജ്.

പ്രിഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമ പ്രേക്ഷക സ്വീകാര്യത ഏറെ നേടിയ ചിത്രമാണ്. ലാൽ ജൂനിയർ സംവിധാനം ചെയ്ത് സച്ചി എഴുതി പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ചിത്രം 2019 ഡിസംബറിൽ ആണ് റിലീസ് ചെയ്തത്.ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക്‌ ഇറങ്ങുകയാണ്. സെൽഫി എന്ന ചിത്രത്തിൽ അക്ഷയ് കുമാർ പ്രിഥ്വിയുടെ വേഷത്തിലും ഇമ്രാൻ ഹാഷ്മി സൂരജ് വെഞ്ഞാറമൂടിന്റെ വേഷത്തിൽ എത്തുന്നു.സെൽഫി’ സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നു.സെൽഫി ഫെബ്രുവരി 24 ന് തീയേറ്ററുകളിൽ എത്തും.

സെൽഫിയിലൂടെ ബോളിവുഡിലും ചുവടുവയ്ക്കുകയാണ് മലയാളത്തിലെ മുൻനിര പ്രൊഡക്‌ഷൻ കമ്പനികളായ പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും.സെൽഫി സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും പ്രധാന അതിഥികളായി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും എത്തി.ചടങ്ങിൽ കരൺ ജോഹറിന് പ്രിഥ്വി ലിസ്റ്റിനെ പരിചയപ്പെടുത്തിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.പ്രിഥ്വി പറഞ്ഞത് ഇങ്ങനെ,മലയാളത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ന്യൂജനറേഷൻ സിനിമയായ ട്രാഫിക് നിർമിച്ചത് ലിസ്റ്റിൻ 22ാം വയസ്സിലാണ്. ഇന്നത്തെ ചെറുപ്പക്കാരായ നിർമാതാക്കൾക്ക് ലിസ്റ്റിൻ പ്രചോദനമാണ്.

video

Scroll to Top